Nin Sneham Ethrayo Avarnaiyam Karaoke & Lyrics | നിന്‍ സ്നേഹമെത്രയോ അവര്‍ണ്ണനീയം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Nin Sneham Ethrayo Avarnaiyam Karaoke & Lyrics | നിന്‍ സ്നേഹമെത്രയോ അവര്‍ണ്ണനീയം
    നിന്‍ സ്നേഹമെത്രയോ അവര്‍ണ്ണനീയം
    നിര്‍വ്യാജസ്നേഹം അവര്‍ണ്ണനീയം.......(2)
    നീചനാം എന്നില്‍ പകര്‍ന്നതോര്‍ക്കുമ്പോള്‍
    നിന്‍ സ്തുതിയാലെന്‍ ഹൃദയം കവിയുന്നു.....(2)
    ഉത്തുംഗശൃംഗത്തിന്‍ ഉയരങ്ങളോടോ
    നീലവിഹായസിന്‍ വിസ്തൃതിയോടൊ....(2)
    ഏതിനോടുപമിക്കും നിന്‍ ദിവ്യസ്നേഹം
    നിനക്കു തുല്യന്‍ നീ മാത്രമല്ലോ.....(2)...നിന്‍ സ്നേഹ......
    അറിവിനാലളക്കുവാനത്യഗാധം
    അനുഭവിച്ചറിയുമ്പോള്‍ നിത്യാനന്ദം.....(2)
    ആരാഞ്ഞറിയുവാന്‍ നിത്യതയും പോരാ
    അത്ഭുതമാമാസ്നേഹം നിന്‍ ദാനം.....(2)...ഉത്തുംഗ.....
    പാരിന്‍റെ പാപങ്ങള്‍ ചുമന്നൊഴിപ്പാന്‍
    പരലോകം വിട്ടു നീ ഭൂവില്‍ വന്നു.....(2)
    പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ച-
    പാവനമാം നിന്‍ സ്നേഹം എത്ര ശ്രേഷ്ഠം..(2)...ഉത്തുംഗ..

Комментарии • 16