നാരായണഗുരു പൊരുളും പൊരുത്തക്കേടും - Rajagopal Vakathanam

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 158

  • @natarajanp2456
    @natarajanp2456 5 лет назад +5

    കുറേ കാലമായി എന്റെ കുറെയധികം ചോദ്യങ്ങൾക്കും ചിന്താധാരകൾക്കും നിരീക്ഷണങ്ങൾക്കും അടിവരയിടുന്ന ഈ പ്രഭാഷണം നടത്തിയതിനു ആയിരം അഭിനന്ദനങ്ങൾ നന്ദി നമസ്കാരം .

  • @dominicsavioribera8426
    @dominicsavioribera8426 7 лет назад +26

    ശ്രീ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളിൽ നാരായണഗുരുവിനെ, ഇവിടെ ശ്രീ. രാജഗോപാൽ വക്കത്താനം അപഗ്രഥിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി അവതരിപ്പിച്ച് കാണുന്നു. നാരായണഗുരുവിന്റെ വ്യക്തിത്വവും ചരിത്രപ്രസക്തിയും സംബന്ധിച്ച്, ശ്രീ. സുനിൽ പി ഇളയിടവും ശ്രീ. രാജഗോപാൽ വക്കത്താനാവും തമ്മിൽ ഒരു സംവാദം സംഘടിപ്പിച്ചാൽ നന്നായിരുന്നു. Essence freethinker's diary.

    • @binukm3378
      @binukm3378 5 лет назад +2

      ബലാൽ മാതാവിന്റെ രഹസിയം സാധാരണക്കാരെ ബോധിപ്പിക്കാൻ നമുക്ക് ശ്രെമിക്കണം മുന്ന് വർഷമായി ആയിരങ്ങളെ ആകർഷിക്കുന്ന രഹസ്യം. കണ്ടില്ല എന്ന് നടിക്കുന്നത് ആർക്കും നന്നല്ല.

  • @rajeshp5200
    @rajeshp5200 4 года назад

    നല്ല പ്രസംഗം. കേരളത്തിലെ സമകാലിക രാഷ്ട്രീയ / സാമൂഹിക പശ്ചാത്തലത്തിൽ ഒരു " സ്വതന്ത്ര ബുദ്ധിജീവിയും " ധൈര്യപ്പെടാത്ത തരത്തിൽ നാരയണ ഗുരുവിനെയും, കേരള നവോത്ഥാനത്തിനെയും പ്രശ്നവത്ക്കരിച്ച പ്രഭാഷണം. സ്ഥാപനവത്കരിച്ച ചരിത്ര വായനകളുടെ നിഷേധം. വേറിട്ട കാഴ്ചപ്പാടിന് അഭിഭാദ്യങ്ങൾ

  • @salimpn1038
    @salimpn1038 3 года назад +2

    മനുഷ്യജാതിയാണ് ഉദേശിക്കുന്നത് അതാണ് ഒരു ജാതി

  • @lalettans
    @lalettans 7 лет назад +6

    വാകത്താനത്തിന്റെ പ്രഭാഷണം ഇപ്പോഴാണ് ശ്രദ്ധിച്ചത്. ചുരുങ്ങിയ വാക്കുകളിൽ അതിനോട് പ്രതികരിക്കുന്നു.
    നാരായണ ഗുരുവിനു ഉണ്ടായിരുന്ന സന്ദർഭോചിതം ആയ വിവേകം, വിശേഷ ബുദ്ധി എന്ന രണ്ടു അടിസ്ഥാന ഗുണങ്ങൾ മനസ്സിലാക്കാതെ ഉളള പ്രഭാഷണം.
    നാരായണ ഗുരുവിനു സമൂഹത്തിൽ വിജയകരമായി ഇടപെടാൻ കഴിഞ്ഞത് ഹൈന്ദവ സാമൂഹ്യ ഘടന മനസിലാക്കാനും, തനിക്കു ലഭ്യമായ മനുഷ്യ വിഭവങ്ങളുടെ പരിമിതിയും അധികാര ഘടനയുടെ പ്രത്യേകതയും മനസ്സിലാക്കി സന്ദര്ഭത്തിന് ചേർന്ന രീതിയിൽ പ്രതികരിക്കാനും കഴിഞ്ഞതു കൊണ്ടായിരുന്നു. ഗുരു ജീവിച്ചിരുന്ന കാലത്ത് എന്ന് അല്ല , ഏത് കാലത്തും ഹിന്ദു മതം എന്നാൽ ദർശനങ്ങൾ അല്ല. അത് രാജ ഭരണം, ഭൂ ഉടമസ്ഥത ഇവയിൽ ഊന്നിയ . ഒരു അധികാര ഘടനയും അതിന്റെ നിയമങ്ങളും ആയിരുന്നു. വിജ്ഞാനം ജനകീയം അല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ തന്റെ പിന്നിൽ അണിനിരക്കേണ്ട ജനത്തിൽ ഭൂരിഭാഗത്തിനും സാക്ഷരതയും വിജ്ഞാനവും ഇല്ല, അല്പം മത ബോധം മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവ് ഗുരുവിനു ഉണ്ടായിരുന്നു. അവർ സാമൂഹ്യമായി ഒന്നിച്ചു കൂടാനും സംഘടിക്കാനും സ്വയം നവീകരിക്കാനും നിർമിച്ച ആദ്യകാല സങ്കേതങ്ങൾ കൂടി ആണ് ക്ഷേത്രങ്ങൾ എന്ന ധാരണ ഗുരുവിനു ഉണ്ടായിരുന്നു. അവ കേരളത്തിലെ അടിസ്ഥാന വർഗ സംഘാടനത്തിന്റെ ആധാര ശിലകൾ ആണ്. അദ്വൈതം എല്ലാവരും സ്വീകരിക്കേണ്ട ദർശനം ആയി ഒന്നും ഗുരു പ്രചരിപ്പിച്ചില്ല. വിഭിന്നമായ വിശ്വാസങ്ങൾ, അറിവുകൾ നിങ്ങള്ക്ക് സ്വീകരിക്കാം എന്ന് പല ശിഷ്യന്മാരോടും പറഞ്ഞ ഗുരു അത് കൊണ്ട് തന്നെ മത നിരപേക്ഷൻ ആണ്. രാജ്യത്ത് നിലവിലിരുന്ന ചാതുർവർണ്യ നിയമങ്ങളോഡും അധികാര ഘടനയോടും പൊരുത്തപ്പെടുന്ന ഒന്നായിരുന്നില്ല, ബ്രിട്ടിഷ് മേല്കോയ്മയാൽ തുടങ്ങി വയ്ക്കപ്പട്ട നാണയ സമ്പത് വ്യവസ്ഥയും, സമൂഹത്തിൽ പ്രചരിച്ചു തുടങ്ങിയ പാശ്ചാത്യ മൂല്യങ്ങളും. ആ പുതിയ മൂല്യങ്ങളോടും രാഷ്ട്രീയത്തോടും ചേർന്ന് നിന്ന് കൊണ്ട്, ഹൈന്ദവ അധികാര ഘടനയെ ഫലപ്രദമായും കാലക്രമത്തിലും ഉടച്ചു വാർക്കാൻ കഴിയുക, പല വിധ തൊഴിലുകളിൽ പ്രാവീണ്യം നേടി നന്നാകുന്ന മനുഷ്യന്റെ ശേഷിക്കു ആണെന്ന് ഉളള തിരിച്ചറിവ് ആണ് ഗുരു പ്രചരിപ്പിച്ചതു. പടിഞ്ഞാറിന്റെ രീതി ശാസ്ത്രങ്ങളോട് പ്രതികരിക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയുടെ ആവശ്യകത തിരിച്ചറിഞ്ഞു പ്രവർത്തിച്ചത് ആണ് ഗുരുവിന്റെ വിജയം. മൊത്തത്തിൽ വിഡ്ഢി വാദം എന്ന് പറയാം.

  • @as12374
    @as12374 6 лет назад +9

    വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും
    മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
    വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍‌താന്‍
    ഭേദാരികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ.

  • @rdileeputube
    @rdileeputube 7 лет назад +4

    ആ സാമൂഹ്യ വ്യവസ്ഥിതിയിൽ വേദാന്ത ജ്ഞാനം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചു എന്നതാണ് ഗുരുവിന്റെ വിജയം. ജാതി വിവേചനം ഇല്ലാതാക്കാൻ വിദ്യ എല്ലാവരിലും എത്തുക എന്നതാണ് ആദ്യം എന്നാണ് പറഞ്ഞതു. അതു ആയിക്കഴിയുമ്പോൾ അധികാര പങ്കാളിത്തം സ്വയം നേടിക്കൊള്ളും.

    • @anoopsasi383
      @anoopsasi383 6 лет назад

      വേദാന്തം കൊണ്ട് എന്ത് ഗുണമാണ് ഉള്ളത്. വെറും ചിന്താവ്യായാമം മാത്രം.

  • @salimpn1038
    @salimpn1038 3 года назад +1

    വാകത്താനം ഗുരുദേവന്റെ എല്ലാ പ്രവത്തനങ്ങളെയും കുറിച്ച് പഠിക്കാനും , അവതരിപ്പിക്കാനും ഇത്രയും സമയം പോരാ ഗുരു വിനെതെറ്റുകളിലേക്ക് തള്ളിവിടാൻ ചില ശ്രമങ്ങൾ നടത്തി

  • @sunilpottayil3317
    @sunilpottayil3317 7 лет назад +7

    Need a man like you indeed

  • @siddharthprasad9992
    @siddharthprasad9992 7 лет назад +14

    നാരായണ ഗുരുവിനെ മുഹമ്മദ് ആക്കാൻ ശ്രമിക്കുന്ന കാലത്ത് ഒരു ധീരമായ പ്രഭാഷണം

  • @bijukumar1874
    @bijukumar1874 2 года назад +1

    ശ്രീനാരായണ ഗുരുവിന്റെ ധർശനങ്ങൾ താങ്കളുടെ ഇഷ്ടപ്രകാരം വർണിച്ചു..പക്ഷെ വായന ശീലം മറ്റുള്ളവർക്കും ഉണ്ടെന്നു മനസ്സിലാക്കുക

  • @vinayakvinayakp8481
    @vinayakvinayakp8481 4 года назад +4

    ശ്രീനാരായണഗുരു ലോകാരാധ്യൻ

  • @balamus
    @balamus 7 лет назад +3

    ഇതാണ് സാർ നവോദ്ധാനം ... നിങ്ങൾ ചെയ്യുന്നത്. എസ്സെൻസ് പോലെ ഉള്ള സംഘടനകളും, താങ്കളെ പോലെ ഉള്ള പ്രഭാഷകരും ഒരു വല്ല്യ മാറ്റം തന്നെ വരുത്തുന്നുണ്ട്. അത്രത്തോളം പ്രകടം അല്ലെങ്കിലും, ചിന്തിക്കുന്ന ഒരു വല്യ തലമുറ തന്നെ ഉയർന്നു വരുന്നുണ്ട്‌. അഭിവാദ്യങ്ങൾ.

  • @advkurianjoseph5514
    @advkurianjoseph5514 4 года назад +1

    Excellent observation

    • @vidhups7252
      @vidhups7252 3 года назад

      ഈ പൊട്ടന്റെ യുക്തിവാദം വളരെ മോശം..... മുസ്ലിങ്ങളും ക്രിസ്റ്റിയണികളും തന്നോട് ആവശ്യപ്പെട്ടിരുന്നങ്കിൽ അവർക്ക് നാം പള്ളികൾ പണിയാൻ സഹായിക്കുമായിരുന്നു പക്ഷേ അവർ ആവശ്യപ്പെട്ടില്ല എന്നാണ് ഗുരു പറഞ്ഞത്... കാരണം ജീർണത ഉണ്ടായിരുന്നത് ഹിന്ദുമതത്തിലായിരുന്നു.... മതങ്ങൾക്കു സാരംശം ഇല്ലെങ്കിൽ ആരുംതന്നെ.ഒരു മതത്തിലും വിശ്വസിക്കില്ല.... മഹാന്മാരെ ഹത്യ നടത്തി മഹാനാകാൻ ശ്രമിക്കരുത്... ഒരുപാട് യുക്തിവാദികൾ ഗുരുവിനെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്... പക്ഷേ ഇതുപോലൊരു പൊട്ടത്തരം കേൾക്കുന്നത് ആദ്യമാണ്....

  • @00badsha
    @00badsha Год назад

    Thanks for sharing

  • @bijukk7068
    @bijukk7068 3 года назад +2

    ഗുരുവല്ലോ പരദൈവം
    ഞങ്ങൾക്ക് ഗുരുദേവൻ അല്ലാതെ മറ്റൊരു ഈശ്വരൻ ഇല്ല ഇനി ഉണ്ടാവാൻ പോകുന്നില്ല.

  • @sajeeshg6179
    @sajeeshg6179 7 лет назад +1

    ധീരമായ സമീപനം.
    സത്യസന്ധമായ അവതരണം. അഭിനന്ദനം.
    ഗുരു മതത്തിൽ നിന്നുകൊണ്ട്‌ പുരോഗമനം പറഞ്ഞതുകൊണ്ടാണു ഇത്ര സമ്മതി കിട്ടിയത്‌ എന്നത്‌ ഒരു സത്യമല്ലേ.
    മതത്തെ മാറ്റി നിർത്തികൊണ്ടുള്ള ഒരു സമീപനം ആണു സഹോദരനേയും അയ്യങ്കാളിയേയുമൊക്കെ വ്യത്യസ്തരാക്കുന്നത്‌.
    ഇന്ന് സയൻസ്‌ അധികരിച്ചുള്ള സ്വതന്ത്ര ചിന്തയുടെ കേരളത്തിലെ യധാർത്ത മുൻ ഗാമി എന്തുകൊണ്ടും സഹോദരൻ അയ്യപ്പനാണു.

    • @kumarts2424
      @kumarts2424 5 лет назад +2

      നൂറ്റാണ്ടുകൾക്കു മുന്നേ യുക്തിവാദവുമായി ചെന്നാൽ ആളുകൾ തല്ലികൊല്ലും ആയിരുന്നു,, ക്ഷേത്രങ്ങൾക്ക് പകരം ഒരു സ്കൂൾ നിർമിക്കുകയാണെങ്കിൽ അവിടെ ആരും വരികയില്ലായിരുന്നു.. വിദ്യാഭ്യാസം നേടുവാനുള്ള അവകാശം പോലുമില്ലാത്ത അസംഘടിത ജനവിഭാഗങ്ങളെ സംഘടിപ്പിക്കുവാൻ ഏറ്റവും നല്ല മാർഗമാണ് ഗുരു സ്വീകരിച്ചത്

    • @kumarts2424
      @kumarts2424 5 лет назад

      സഹോദരൻ അയ്യപ്പൻ അല്ല രവിചന്ദ്രൻ നായരാണ്

    • @sachinpsajan4333
      @sachinpsajan4333 5 лет назад +1

      Thaankal parayunna yukthi vaadi enna sahidaran ayyapan thanne paranjittund, njan venamengil ente yukthi vaadavum ellam upekshikkam pakshe ente guruswamiye enik naatti nirthaan saadhyamalla athupole sahodaran ayyappante eeswaran guru maathramaanu, athukond aanu sahodaran ayyappan guruvinte samaadhi gaanan ezhuthiyappol bhagavaan,devan ennokke ulka vaakkukal uoayogikkunund

  • @sasikk1275
    @sasikk1275 4 года назад +3

    കുരങ്ങൻ ഞണ്ടിനെ കൈയിൽ എടുത്തതു പോലെ തോന്നി.. ശ്രീനാരായണ ഗുരുവിനെ പ്രഭാഷകൻ ഇനിയും പഠിക്കണം. ഡോക്ടർ എം ആർ യശോധരനെ സംസാരിക്കാൻ അനുവദിച്ചാൽ പ്രഭാഷകൻ കണ്ടം വഴി ഓടേണ്ടി വരും...

  • @sijithirinjayamirinjayam2093
    @sijithirinjayamirinjayam2093 7 лет назад +6

    നാരായണ ഗുരുവിനെ കൃത്യമായി വിലയിരുത്തുന്ന പ്രഭാഷണം................

    • @sachinpsajan4333
      @sachinpsajan4333 5 лет назад +2

      Ithil ninnu thaankalk guru oru manal thariyude athreyum polum manasilaavilla

    • @sachinpsajan4333
      @sachinpsajan4333 5 лет назад +1

      Guru ennu parayan yogyatha illatha aalukal aanu guruine vimarshikkan varunnath thaankal athu manasilaakki guru vinte krithikal vaayich guru krithikal padikku, nammal guruvine mattullavar parayunnath kelkkathe guru swayam namukk ezhuthi thanna krithikaliloode guruvine padikku, allathe mattullavar parayunnath kettal avar avarudeth aaya sankalpam athil adich elpikkum, ath chilappo guru aarikkilla, thaankal guruvinte krithi poornamaayum manasilaakkiyal ippol thaankal manasilaakkiya guruvum yadhaartha guruvum thammil nalla andaram undaakum

  • @akhilraj9703
    @akhilraj9703 6 лет назад +10

    ശ്രീനാരായണ ഗുരുവിനെ പറ്റി ആദ്യമായി പഠിക്കാൻ ശ്രമിക്കുന്ന ഒരാളുടെ അടുത്ത ചിലപ്പോ ഈ പ്രഭാഷണം വിജയിച്ചേക്കും.
    സുനിൽ പി ഇളയിടത്തിനേയും, നിത്യ ചൈതന്യയതിയേയുമൊക്കെ അറിയാവുന്ന മലയാളിയുടെ അടുത്തേക്ക് ഇതുമായി വരരുത്.
    Essense ലെ ഒരേ ഒരു അഭിനവ ബുദ്ധിജീവി പ്രഭാഷണം.

    • @Suryashankar.S
      @Suryashankar.S 3 года назад

      Contact number please or please contact 8921025907

  • @cvmithran3236
    @cvmithran3236 2 года назад +1

    പ്രഭാഷകന്റെ പാണ്ഡിത്യത്തെ അംഗീകരിക്കുന്നു... എന്നാൽ അറിഞ്ഞോ അറിയാതെയോ മനസ്സിൽ ഇടം പിടിച്ചു പോയ ഗുരുവിനോടുളള പക വിഷം പുരട്ടിയ വാക്കുകളിലൂടെ ചർദ്ദിക്കുന്നത് പ്രഭാഷകനെ ഉദ്ധരിച്ചു കൊണ്ട് പറയുകയാണെങ്കിൽ അവാർഡ് ലക്ഷ്യമിട്ടാകാം....അല്ലെങ്കിൽ ചുളുവിൽ ആളാകാം എന്ന് കരുതിയാകാം .... ഇതൊരു തരം മനോരോഗം കൂടിയാകാം ...

  • @aravindababu4130
    @aravindababu4130 2 года назад

    When you born in a family your first duty is to serve your family, then your community, and there after your country and finally the whole world, .

  • @connectmuraly
    @connectmuraly 6 лет назад +1

    സാമാന്യവൽക്കരണം ഉണ്ടെങ്കിൽ പോലും, വളരെ നല്ല നിരീക്ഷണങ്ങൾ നല്കാൻ വകതാനത്തിനു കഴിഞ്ഞു. പ്രത്യേകിച്ചും സാമൂഹിക പരിഷ്കരണവും നവോത്ഥാനവും തമ്മിലുള്ള വ്യത്യാസത്തിൽ ഊന്നി നാരായണ ഗുരുവിൻറെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത് യുക്തിസഹമായി.

  • @josew202
    @josew202 4 года назад

    Dhaiwtham എന്നാൽ ഒന്ന് ആണ് എന്ന അറിവ് ഇപ്പോൾ ഇദ്ദേഹം പറഞ്ഞു അറിഞ്ഞു. നമിച്ചു.

  • @gurusekharank1175
    @gurusekharank1175 4 года назад

    Good..presentation

  • @bijukk7068
    @bijukk7068 3 года назад +3

    ഇയാളെ സത്യത്തിൽ ഗുരുവിനെ ഈഴവ ഗുരുവായ് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ ഒരു ക്ഷേത്രം നിർമ്മിച്ച് ബ്രാഹ്മണനെ കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്.ഗുരുദേവൻ തന്റെ തൃക്കൈകൾ കൊണ്ടാണ് പ്രതിഷ്ഠ പ്രതിഷ്ഠിച്ച്
    ശ്രീനാരായണീയർ ആരാണെന്ന് മനസ്സിലാക്കുക. ഈഴവർ, തിയ്യർ ബില്ല് വർ,ഈഡിക എന്നീ വിഭാഗങ്ങൾ നിന്നാണ് കൂടുതൽ ശ്രീനാരായണീയർ സമൂഹത്തിൽ ഉണ്ടാകുന്നത്.72 വർഷത്തെ ജീവിതം 63 കൃതികൾ,സ്മതീകൾ എന്നിവ പഠിച്ച് ഗുരുവിന്റെ ധർമ്മ തിഷ്ടമായി ജീവിക്കുന്നവരാണ് യഥാർത്ഥ ശ്രീനാരായണീയർ

  • @vinosh.k.s4705
    @vinosh.k.s4705 7 лет назад +3

    Namukku jathiyilla annu paranjathu pinne aranannu onnu paranju Tha sir

  • @natarajanp2456
    @natarajanp2456 5 лет назад

    ആരെയെങ്കിലും പോഷിപ്പിക്കുകയോ ഇകഴ്ത്തുകയോ അല്ല , ചരിത്രപരമായി മാനുഷിക വശത്തുനിന്നു നോക്കിക്കാണുകയും പഠനവിധേയമാക്കുകയും സത്യസന്ധമായി അവതരിപ്പിക്കാൻ ആർജ്ജവം കാണിച്ചിരിക്കുന്നതുമായാണ് എനിക്കുമനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് .മറ്റുള്ളവരുടെ കാര്യം മറിച്ചായിരിക്കാം .അങ്ങനെ ചിന്തിക്കാൻ അവർക്കും സ്വാതത്ര്യമുണ്ടല്ലോ .

  • @roshithroshith3331
    @roshithroshith3331 7 лет назад +2

    മതങ്ങൾ. മനുഷ്യരെ. അന്തകാരത്തിലെക്ക്. നയിക്കുന്നു

  • @samvallathur3475
    @samvallathur3475 6 лет назад

    Excellent information. Thank you Shri. Rajagopal

  • @aravindababu4130
    @aravindababu4130 2 года назад

    Guru "s philosophy is Humanity. That is why he said he has no special philosophy .

  • @vinosh.k.s4705
    @vinosh.k.s4705 7 лет назад +4

    Narayanaguruvinakkurichu onnukoodi padikku sir
    Mananam thudaru... Best of luck

  • @Not_afraid_to_speak_up
    @Not_afraid_to_speak_up Год назад +1

    വെളിവ് ഇല്ലായിമ ആണോ ഇവന്റ് ഒകെ യോഗ്യത രാജ ഗോപ പൊട്ടൻ

  • @ajithashokan1678
    @ajithashokan1678 Год назад

    ഇവൻ ഒരു വായിനോക്കി 😊😊😊

  • @madhavanmadhavan2705
    @madhavanmadhavan2705 6 лет назад +1

    ഇനി വേദത്തിൽ എത്രയോ സ്ഥലത്തു, വേദം ആർക്കും പഠിക്കാം എന്നതിന് തെളിവുകളും ഉദാഹരണങ്ങളും ഉണ്ട് . ചിലതു മാത്രം ഇവിടെ പറയാം .
    ബ്രിഹദാരണ്യകോപനിഷത്തിൽ ഗാർഗ്യൻ എന്ന ബ്രാഹ്മണൻ അജാത ശത്രു എന്ന ക്ഷതിയനിൽ നിന്നും വേദം പഠിച്ചതായി പറയുന്നു .
    ഛാന്ദോക്യോപനിഷത്തിൽ, ഉദ്ദാലകൻ , പോലുഷി തുടങ്ങി ബ്രാഹ്മണർ അശ്വപതി എന്ന ക്ഷത്രിയനിൽ നിന്നും വേദം പഠിച്ചതായി പറയുന്നു .
    ഛാന്ദോഗ്യത്തിൽ തന്നെ , ശ്വേതകേതു , പ്രവാഹനൻ എന്ന ആളിന് മുൻപിൽ വേദാന്ത ചർച്ചയിൽ പരാജയപ്പെട്ടതായി പറയുന്നു .
    ശ്രീ ശുക ബ്രഹ്മർഷിയും മറ്റനവധി ബ്രാഹ്മണരും ജനകൻ എന്ന ക്ഷത്രിയന്റെ ശിഷ്യർ ആയിരുന്നു . ഇതിൽ അഷ്ടാവക്രനും പെടുന്നു .
    ജനശ്രുതി എന്ന ശൂദ്രൻ വേദം പഠിച്ചിരുന്നു.
    കവശൻ എന്ന 'വേടൻ " വേദ പണ്ഡിതനായിരുന്നു എന്ന് ഐതരേയ ബ്രാഹ്മണം സാക്ഷ്യപ്പെടുത്തുന്നു . യാഗം ചെയുന്ന ബ്രാഹ്മണരുടെ കൂടെ വേടൻ ഇരുന്നു യാഗം ചെയാനൊരുമ്പെട്ടപ്പോൾ , അതിനെ ബ്രാഹ്മണർ എതിർത്തു. കവശൻ ദൂരെ മാറി ഇരുന്നു , അപോനഃത്രീയ സൂക്തം ഉണ്ടാക്കി . ദേവകൾ കവശനു ചുറ്റും കൂടി . സരസ്വതി നദി ഗതി മാറിയൊഴുകി കവശനു സമീപം ചേർന്നു. എല്ലാ ബ്രാഹ്മണരും കൂടി കവശനോട് ക്ഷമാപണം നടത്തി അദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ യാഗം നടത്തി .
    വേടൻ ആയ കവശൻ എഴുതിയ വേദ ഭാഗം ആണ് അപോനഃത്രീയ സൂക്തം !.
    ശതപഥ ബ്രാഹ്മണത്തിൽ ഹാവിഷ്‌കൃടാഹ്വാന സമയത്തു , ശൂദ്രൻ വേദം ചൊല്ലണം എന്ന് പറയുന്നുണ്ട് .
    അവിടെ തന്നെ ആശാരിയും വേദം ചൊല്ലണം എന്ന് പറയുന്നു .
    ശുക്ല യജുർവേദത്തിൽ " യഥേമാം വാചം ........" എന്ന് തുടങ്ങുന്ന സൂക്തത്തിൽ " ഈ വേദമന്ത്രം ചൊല്ലുന്ന ബ്രാഹ്മണർ . ക്ഷത്രിയർ , വൈശ്യർ , ശൂദ്രർ ഇവരെ എല്ലാം അനുഗ്രഹിക്കണം എന്ന് പറയുന്നു .
    ഐതരേയ ബ്രാഹ്മണത്തിൽ , തന്റെ ധർമ്മം ഉപേക്ഷിച്ചു , ബ്രാഹ്‌മണ ധർമ്മം ചെയ്യുന്നവൻ ബ്രാഹ്മണൻ ആകും എന്ന് പറയുന്നു .
    പണ്ഡിതരെന്നു സ്വയം പറയുന്നവർ പഠിക്കാൻ തയ്യാറായാൽ കൊള്ളാം !
    സരസ്വതി നദി ഒഴുകിയിരുന്ന കാലത്ത്, കവശൻ എന്ന വേടൻ വേദപണ്ഡിതൻ ആയിരുന്നു . എന്നാൽ ബ്രാഹ്മണർ എതിർപ്പു പ്രകടിപ്പിച്ചു . ഇതിനർദ്ധം എന്താണ് ?
    റിഗ് വേദത്തിൽ , ഒരു ബ്രാഹ്മണന്റെ വീട്ടിൽ ഒരു അംഗം ശൂദ്രൻ ആയും, സഹോദരൻ വൈശ്യൻ ആയും കഴിയുന്ന കാര്യം പറയുന്നുണ്ട് .
    വേദം പഠിക്കാൻ ഇഷ്ട്ടമുള്ള ആർക്കും പഠിക്കാവുന്ന ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു . എന്നാൽ വേദം എഴുതിയ കാലം ആയപ്പോഴേക്കും തന്നെ പൗരോഹിത്യ ജീർണതകൾ തുടങ്ങിയിരിക്കുന്നു . അതിനും എത്രയോ കാലം മുൻപ് മുതൽ വേദം വായ് മൊഴിയായി നില നിന്ന് കാണും !
    ഈ പ്രമാണങ്ങളെ എല്ലാം ഒളിച്ചു വെച്ചാണ് , ബുദ്ധിജീവികൾ എന്ന് അഹങ്കരിക്കുന്നവർ ഓരോ വിഡ്ഢിത്തങ്ങൾ പറഞ്ഞു നടക്കുന്നത് !

  • @salimpn1038
    @salimpn1038 3 года назад +1

    സഹോദരനും ഗുരുവും ഒന്നിച്ചു നിന്ന് മനുഷ്യരെ നന്നാക്കാൻ പരിശ്രമിക്കുകയാണുണ്ടായത് സഹോദരനെ ഗുരു എതിർത്തിട്ടില്ല സഹോദരൻ തിരിച്ചും ചർച്ചയിൽ കൂടി മുനോട്ടു പോയി

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 5 лет назад +1

    നാരായണ ഗുരുവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ സംസാരിക്കുന്നവർ മറുപടി പോലും അർഹിക്കുന്നില്ല .

  • @unniunnikrshnan9540
    @unniunnikrshnan9540 6 лет назад +3

    Pala matha Sarah ekavum uzhiyil ennu paranjal athu manasilakkan polu iyalkku kazhiyunnilla

  • @rdileeputube
    @rdileeputube 7 лет назад +4

    കുരൂടന്മാർ ആനയെ കണ്ടത് പോലെയാണ് മതങ്ങൾ ദൈവത്തെ കാണുന്നത് എന്നാണ് ഗുരു എഴുതിയത്. അതു മനസ്സിലായില്ല ഇയാൾക്ക്. ശോ എന്റെ സമയം വെറുതെ പോയി.

    • @sudeeshbhaskaran4960
      @sudeeshbhaskaran4960 5 лет назад +2

      അത് മാത്രമല്ല , ഒരു വിധം എല്ലാ കാര്യങ്ങളും മനസിലാക്കാതെ ആണ് സംസാരിക്കുന്നത് .

  • @pgsprakash
    @pgsprakash 2 года назад

    Guru was a leader of people. He took his followers from a very unprivileged position to a much better position. His actions were were constrained by his soft spoken non-aggressive personality. Nonetheless, he had a far better following amongst the untouchables than the other leaders you mentioned in your speech. In fact, Dr Palpu, Sahodaran Aiyyappan etc were able to thrive because of the following created by the Guru.
    For me Dr Ambedkar is never a leader of people. He was a very knowledgeable person, a scholar par excellence. But unfortunately, he was a loner and didn’t have the skills or diplomacy to work with others. For a start, he was at logger heads with the congress party. He did not want independence of India at that time. His priority was to get rid of caste system first with the help of British ( a wishful thinking) and then to fight for Independence!
    Finally when he presented his bill regarding reservation, the parliament rejected it. He got upset, blamed Nehru and resigned from the cabinet. To make matters worse, he stood against the Congress party in the elections that followed and lost the elections. It was Pandit Nehru who finally took the the bill and got it passed through the parliament ! Dr Ambedkar quit at the first hurdle and criticised everyone. What kind of leadership is that? A leader stays until the last, always compromising and taking knocks. They try to stay in the middle so that they do not polarise and lose the fight. They try to carry all the groups together thus creating opportunities for consensus and progress. In the process, they agree to many things that are not generally acceptable. Sometimes they even get it wrong. Despite these they do not quit. They strive hard to take their followers close to the promised land.

  • @pravachakan
    @pravachakan 7 лет назад +1

    Excellent speech.

  • @sureshbabus9627
    @sureshbabus9627 5 лет назад +1

    Yukthivadikalude othiri prabhashangal kettittundu pakshe iyalepole oru viddiude vakkukettu samayam pazhayi. Narayanaguruvinte namampolum ucharikkan iyal anekam janmangal eduthalum yogyanakilla. Kazhtam. onnum aazhathil padikkan iyalku pattillairikkam pakshe oru yukthivadikku minimum commen sense engilum vende? Orukaryam iyale arivulla yukthivadi paranju manasilakkikoduthal upakaramairikkum enthennal yukthikku nirakkatha oruvakkupolum Narayanaguru paranjittumilla ezhuthittumilla athumanasilakanamengil samayameduthu padikkanam allathe ithupole janangale thettidharippikkaruthu.

  • @rosetvm
    @rosetvm 4 года назад

    We had a bad past dominated by cast and religion, in Kerala. That is the past. Now we have to focus on how we can overcome the economical inequality in Kerala. Reject the primitive thought of religions and its influence. Try to be human.

  • @anoopvasudevan
    @anoopvasudevan 7 лет назад +12

    തീപ്പൊരി പ്രഭാഷണം. ഇതുവരെ വിശ്വസിച്ചുപോന്ന പ്രമാണങ്ങളുടെയും ആരാധിച്ചിരുന്ന ബിംബങ്ങളുടെയും വേരുകൾ ഇളകുന്നത് കാണുമ്പോൾ ചില വിശ്വാസികൾക്കുണ്ടാകുന്ന വെപ്രാളങ്ങൾ ഇതിനു മുൻപുള്ള കമന്റുകളിൽ കാണാം. നന്നായി.

  • @madhavanmadhavan2705
    @madhavanmadhavan2705 6 лет назад +3

    ഭൂമിയുടെ അവകാശം ബ്രാഹ്മണർക്കായിരുന്നു എന്നൊക്കെ ശങ്കരാചാര്യർ പറഞ്ഞു എന്നൊക്കെ തട്ടിവിടുന്നത് ശുദ്ധ അസംബന്ധം ആണ് .
    ബ്രഹ്മസൂത്ര വ്യാഖ്യാനത്തിൽ , "അധോത ബ്രഹ്മ ജിജ്ഞാസ .........." എന്ന വിവരണത്തിൽ , ആർക്കും വേദം പഠിക്കാമെന്നു പറഞ്ഞ ആളാണ് ശകരാചാര്യർ . പൂണൂൽ ഉപേക്ഷിച്ചതിന് സമുദായത്തിൽ നിന്നും ഭ്രഷ്‌ട്ട് പറ്റി, അമ്മയുടെ സംസ്കാര കർമ്മം പോലും ഒറ്റയ്ക്കു ചെയ്യേണ്ടി വന്ന ആളാണ് അദ്ദേഹം .
    വിവരം ഇല്ലാത്ത കുറെ ആളുകളെ ആവേശം കൊള്ളിക്കാൻ മാത്രമേ ഈ ഉഡായിപ്പുകൾക്കു കഴിയൂ . സമൂഹത്തിനു വിവരം വെക്കുമ്പോൾ , സ്വയം ഇളിഭ്യർ ആയിക്കൊള്ളും !

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 года назад

    Azhakozhamban charcha😘

  • @vijilkumarc.v1291
    @vijilkumarc.v1291 Год назад

    ഈ പൊട്ടന്റെ പൊട്ടത്തരം കേട്ടു സമയം കളഞ്ഞു , ഇയാൾക്കിഷ്ടമുള്ളപോലെ എല്ലാത്തിനെയും തെറ്റായി വ്യാഖ്യാനിക്കുന്നു...

  • @IandMyFatherareOne
    @IandMyFatherareOne 4 года назад

    എന്റെ പ്രഭാഷണം അബ്സൊല്യൂട്ട് ട്രൂത് അല്ല എന്ന് പ്രഭാഷകൻ. പേര് യുക്തിവാദി 😂😂😂😂. Bring truth sir.

    • @RK-xp9oy
      @RK-xp9oy 3 года назад

      അതിനെന്താ ഇത്ര കിണിക്കാൻ ?

  • @dominicsavioribera8426
    @dominicsavioribera8426 7 лет назад +11

    ക്രിസ്തുവിനെക്കുറിച്ച് (ക്രിസ്തു സാങ്കല്പിക കഥാപാത്രമോ എന്തോ ആയിക്കോട്ടെ) പറഞ്ഞത് തെറ്റാണ്! പുള്ളി (ക്രിസ്തുവെന്ന ബൈബിളിലെ കഥാപാത്രം) ആരെയും കൊല്ലാൻ പറയുന്നില്ല, മറിച്ച് അന്ന് (ക്രിസ്തുവിന്റേതായി പറയപ്പെടുന്ന കാലഘട്ടത്തിൽ) യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന പല സാമൂഹിക ദുർനടപ്പുകളെയും യുക്തിപൂർവ്വം (അതെ യുക്തിപൂർവ്വം) എതിർക്കുകയാണ് ചെയ്യുന്നത്!

    • @HarikrishnanTulsidas
      @HarikrishnanTulsidas 7 лет назад +1

      Please provide some examples.

    • @dominicsavioribera8426
      @dominicsavioribera8426 7 лет назад

      Harikrishnan Tulsidas ഉദാഹരണങ്ങളൊരുപാടുണ്ട്. വ്യഭിചാരത്തിന് പിടിക്കപ്പെട്ട സ്ത്രീയെ രക്ഷിക്കുന്ന സന്ദർഭം അതിലൊന്നാണ്. കൂടുതൽ വിവരങ്ങൾക്ക് ബൈബിളിലെ പുതിയനിയമത്തിലെ സുവിശേഷങ്ങൾ വായിക്കുക. പിന്നെ യേശു ചെയ്തതെന്നും പറഞ്ഞതെന്നും പറയപ്പെടുന്ന കാര്യങ്ങളുടെ സാധുതയെത്രയുണ്ടെന്നത് തർക്കവിഷയമാണ്; ഉദാ: അത്ഭുതപ്രവൃത്തികൾ. ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് യേശു കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന പ്രസ്താവന തെറ്റാണ് എന്നതാണ്.

    • @sijithirinjayamirinjayam2093
      @sijithirinjayamirinjayam2093 7 лет назад +2

      മറിയത്തെ കല്ലെറിയരുത് എന്നല്ല യേശു എന്ന കഥാ പാത്രം പറയുന്നത്. പാപം ചെയ്യാതത്തവർ (വ്യഭിചാരിയ്ക്കാത്തവർ) കല്ലെറിയട്ടെ എന്നാണു. അങ്ങനെയുള്ളവർക്ക് കല്ലെറിഞ്ഞു കൊല്ലാം എന്നുതന്നെയാണ് അതിന്റെ അർത്‌ഥം .

    • @dominicsavioribera8426
      @dominicsavioribera8426 7 лет назад +1

      sijithirinjayam irinjayam താങ്കളുടെ നിരീക്ഷണം, ബൈബിളിലെ ക്രിസ്തുവിനെ ശരിക്ക്‌ വായിക്കാത്തതിന്റെ ഫലമാണ്. "നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ" - കപടസദാചാരബോധത്തിനെതിരെ ഇതിലും മികച്ചൊരു വാചകം ചൂണ്ടിക്കാണിക്കാൻ കഴിയുമോ?! പാപമില്ലാത്തവർക്ക് കല്ലെറിയാം എന്നൊരർത്ഥം ഈ വാചകത്തിൽ താങ്കൾ കാണുന്നുണ്ടെങ്കിൽ, അത് താങ്കളുടെ മുൻവിധിയോ കണ്ണടച്ചിരുട്ടാക്കലോ ആണെന്ന് പറയേണ്ടിവരും!

    • @amalaugustin4659
      @amalaugustin4659 7 лет назад

      sijithirinjayam irinjayam യേശു ഒരു കഥാപാത്രം അല്ല ഈ ഭൂമിയിൽ ജീവിച്ച ദൈവപുത്രൻ ആണ്‌ .

  • @gracymm1305
    @gracymm1305 4 года назад

    It is better if you read New Testament of Bible at least once. It will help you to understand better the difference between Jesus and the institutionalised church /churchs.

  • @vinosh.k.s4705
    @vinosh.k.s4705 7 лет назад +1

    Ellarum Jana nanmakkuvendi chythathonnum kanilla..

  • @faisalfaisal413
    @faisalfaisal413 7 лет назад +1

    Vidditham charithram ariyillenkil mindadirikkanam

  • @anilraghu8687
    @anilraghu8687 Год назад

    Sivan is Dravidian god. When weaker sections organize it is for everyone. Oru jathi equals no jathi.

  • @haridasp0046
    @haridasp0046 4 года назад +3

    രാജഗോപാൽ താങ്കൾ ഉഗാണ്ടയിലാണോ ജനിച്ചത്? കേരളത്തെ കുറിച്ചോ? കേരള ചരിത്രത്തെ കുറിച്ചോ? ശ്രീ നാരായണ ധർമത്തെ കുറിച്ചോ താങ്കൾക്ക് ഒന്നും
    അറിയില്ല. വിലകുറഞ്ഞ വർത്തമാനം പറയാതെ. സഹോദരൻ അയ്യപ്പൻ അടക്കമുള്ള യുക്തിവാദി കൾക്ക് പ്രചോദനം നൽകിയത് ഗുരുവാണ്. മറ്റു മതക്കാർ അവശ്യ പെടുന്ന പക്ഷം അവർക്കും ദേവാലയങ്ങൾ സ്ഥാപിച്ചു തയ്യാറാണെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കർ സ്ഥാപിച്ച ശിവ ക്ഷേത്ര പ്രതിഷ്ഠ് നടത്തിയത് മറ്റത്തെ ശൈവ ഗുരുവാണ്. പ്രസിദ്ധ തമിഴ് കവി തിരുമൂലൂരിന്റെ തിരു മന്ദിരം എന്ന കൃതിയിലെ ഒൻട്രെ കുലം, ഒരുവനെ ദേവൻ എന്ന ആശയമാണ് ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയം ഉടലെടുത്തത്, ഗുരുവിന്റെ തമിഴ് ഭാഷ പാണ്ഡിത്യവും കാരണമായി.. ഒരു ജാതി എന്ന ആശയം സയന്റിഫിക്കാണ്. ഒരുമതം, മതങ്ങൾ മനുഷ്യ നന്മക്കു എന്ന അർത്ഥത്തിൽ എല്ലാം മതങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെ. പിന്നെ , ഒരു ദൈവം എന്ന concept ഒരു ആത്മീയ വാദിയെ സംബന്തിച്ചിടത്തോളം അർത്ഥവത്താണ്. ഗുരു എല്ലാ അവസരങ്ങളിലും മനുഷ്യൻ എന്ന പദമാണ് ഉപയോഗിച്ചത് ഈഴവൻ എന്ന പദമല്ല. എല്ലാം ജന വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉള്ള ബഹുജന ധർമം സംഘമാണ് ഗുരു വിഭാവനം ചെയ്തത്. ബുദ്ധന്റെ പഞ്ചശീലങ്ങളും പഞ്ചശുദ്ധിയും മഞ്ഞ നിറവും സ്വീകരിക്കാനാണ് ഗുരു പറഞ്ഞത്. ഗുരു പിൻതുടർന്ന അദ്വൈതം ശങ്കരന്റെ താർക്കിക അദ്വൈത മല്ല, സാധാരണക്കാരന് പോലും അനുഭവം വേദ്യമായ പ്രായോഗിക അദ്വൈദമാണ്.

  • @Abdulrahimancherully6012
    @Abdulrahimancherully6012 7 лет назад

    Orupad gunnam cheidhu

  • @vivekeranezhath2778
    @vivekeranezhath2778 7 лет назад +4

    ഒരു ജാതി എന്നു പറയുന്നത് മനുഷ്യജാതിയേയാണ്. പുണർന്നു പെറുന്നതെല്ലാമൊരു ജാതിയാണ് എന്ന് സ൦ശയമില്ലാതെ ഗുരു പറഞ്ഞിട്ടുണ്ട്. ഇതിൽ ഗുരുവിനെ വിമർശിക്കാനോ ഹിന്ദുമതത്തിനേയോ വിമർശിക്കുവനോ നോക്കാതെ രാഷ്ട്രീയ൦ കൊണ്ടുവന്ന് സ൦ഘപരിവാറിനെ എതിർക്കുക എന്ന ആശയദാരിദ്രവു൦ ഇങ്ങോർ കാണിക്കുന്നുണ്ട്. അദ്വൈതവു൦ ഏകത്വദർശനവുമൊക്കെ പ്രതിലോമകരമാണ് എന്ന മുൻവിധിയുണ്ട്. അത് എങ്ങനെ എന്നു പ്രസ്താവിക്കാൻ സാധിച്ചില്ല. ഗുരുവിന്റെ നിലപാടുമാറ്റത്തെ തെറ്റുതിരുത്തൽ ആയി കാണിക്കുന്നത് അല്പത്തമാണ്. പുതിയ വിവരങ്ങൾ ആർജിക്കുമ്പോൾ പഴയനിലപാട് തള്ളുന്നത് ഒരു വ്യക്തിയുടെ മഹത്വമാണ്. ഗുരു സമരത്തിനു പോകാതെ ആശയപ്രചരണ൦ നടത്തുകയാണ് ചെയ്തത്. ഗാന്ധിജിയു൦ ഇതേ രീതി പിന്തുടരുന്നത് ഓർക്കുക. സാമൂഹ്യ വ്യവസ്ഥക്ക് അനുസരിച്ച തന്ത്രമാണ് അതെന്ന് മനസ്സിലാക്കുക. സുനിൽ പി ഇളയിട൦ ഇതിലു൦ ബേധമാണ്. അദ്ദേഹം പറഞ്ഞ വങ്കത്തരങ്ങൾ മനസ്സിലായില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ഫാൻസിനു മനസ്സിലാവില്ല എന്നൊരു ഗുണമെങ്കിലുമുണ്ട്. ഇവിടെ അതുമില്ല. ഇന്നത്തെ ജീവിച്ചിരിക്കുന്ന മനുഷ്യർക്കു൦ ഇനി ജനിക്കാൻ പോകുന്ന മനുഷ്യർക്കു൦ വേണ്ടി ഈ പ്രസ൦ഗിക്കുന്ന വിദ്വാൻ എന്താണ് ചെയ്തിട്ടുള്ളത്. അവിടെയാണ് ഗുരുവിനെ പോലുള്ളവരുടെ പ്രസക്തി

    • @Anilkumar-wb5yu
      @Anilkumar-wb5yu 7 лет назад +2

      അയാൾ പറഞ്ഞ ഒരുകാര്യവും വ്യക്തമായി ഖണ്ണിക്കാതെ വെറുതെ കവല പ്രസംഗം നടത്താതെ!
      ഇയാൾ മനുഷ്യർക്കു വേണ്ടി വല്ലതും ചെയ്തോ എന്നത് ഒരാളെ വിമർശിക്കാതിരിക്കാനുള്ള കാരണമാകുമോ? അതിൽ ആണോ ഗുരുവിന്റെ പ്രസക്തി!
      ഇയാൾ ആദ്യം നവോഥാനം എന്നതിന് നിർവചനം കൊടുത്തു. എന്നിട്ടു ആ നിർവചനത്തിൽ ഗുരുവിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നില്ല എന്ന് പറഞ്ഞു. അയാൾ പറഞ്ഞ നിർവചനം വെച്ചു ഗുരു ഒരു പരിഷ്കർത്താവാണെന്നു പറയുന്നു. ഇത് കൊണ്ട് ഗുരു ചെയ്ത നല്ല കാര്യങ്ങൾ ഒന്നും ഇല്ലാതെആകുന്നില്ല. ഗുരു വിമർശനങ്ങൾക്കു അതീതനുമല്ല. ദയവായി ഗുരുവിനെ മറ്റൊരു മുഹമ്മദ് ആക്കാതെയിരിക്കുക !

    • @vivekeranezhath2778
      @vivekeranezhath2778 7 лет назад +4

      ഒരു ജാതി എന്നത് ഈഴവജാതി എന്നാണ് ഈ വിദ്വാൻ പറയുന്നത് അത് തെറ്റാണ്. മനുഷ്യൻ ഒറ്റജാതിയേ ഉള്ളൂ. ഇതാണ് ഗുരു പറഞ്ഞിട്ടുള്ളത്. ഗുരുവിന്റെ ജാതിനിർണ്ണയ൦ എന്ന കൃതി വായിക്കുക.

    • @vivekeranezhath2778
      @vivekeranezhath2778 7 лет назад +2

      പിന്നെ നവോത്ഥാന൦ ഒരു വഴിയിലൂടെ വരുന്ന മാറ്റമല്ല. നാമെങ്ങനെ നാമായി എന്നു ചിന്തിച്ചാമതി. ഭരണാധികാരികൾ, സാമൂഹ്യപരിഷ്കർത്താക്കൾ, മതവാദികൾ, നിരീശ്വരവാദികൾ അങ്ങനെ എല്ലാവരു൦ അതിന്റെ ഭാഗമാണ്. അയ്യപ്പനേയു൦ കുമാരനാശാനേയു൦ നടരാജഗുരുവിനേയു൦ ഒക്കെ നോക്കുക. തികച്ചും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചവരല്ലേ. അവര്‍ക്കൊക്കെ പ്രോത്സാഹനമായി നിലക്കാൻ കഴിഞ്ഞതു തന്നെയാണ് ഗുരുവിന്റെ കഴിവ്. അല്ലാതെ കനോലി കനാലിലൂടെ പോണ വഞ്ചിക്ക് ട്രാക്ക് വരക്കേണ്ട കാര്യമില്ല.

  • @vinosh.k.s4705
    @vinosh.k.s4705 7 лет назад +2

    Not only for ezava

  • @unniunnikrshnan9540
    @unniunnikrshnan9540 6 лет назад +2

    Iyaloru thikanja parajayam aanu.

  • @antonykj1838
    @antonykj1838 7 лет назад

    Excellent

  • @AmericanAmbience
    @AmericanAmbience 7 лет назад +3

    ഇതാണ് ഈ യുക്തിവാദിയുടെ ഒരു ലൈൻ . എന്ത് വിഷയം പറഞ്ഞാലും ആദ്യം ക്രിസ്തുവിനെയും., സഭയെയും , ബൈബിളിനെയും നാല് **** പറഞ്ഞാലേ മതിവരൂ
    ആവർത്തന പുസ്തകത്തിൽ യേശു വിജാതീയരെ കൊല്ലാൻ പറഞ്ഞുവത്രേ ? best . യേശു ഭൂമിയിൽ ജനിക്കുന്നതിനും മുൻപേ യഹൂദർ അവരുടെ ഗോത്ര വിഷയങ്ങള് എഴുതിയ ഒരു പുസ്തകം ആണ് ആവർത്തന പുസ്തകം
    അതിൽ യേശു എങ്ങിനെ പറയാനാണ് സാർ. ചുമ്മാ തള്ളുക അല്ലെ ഓരോ ബൈബിൾ പാണ്ഡിത്യങ്ങൾ ?

  • @muhammedsalim8027
    @muhammedsalim8027 3 года назад

    Olivarinu pinneedu enthu mattamundayi

  • @sreejithMU
    @sreejithMU 7 лет назад +1

    Until these freethinkers can allay the fear of death from the minds of human beings there will be Gods and religions. Advaita philosophy helps in this context. It's the pinnacle of human mind's reasoning power.

  • @madhavanmadhavan2705
    @madhavanmadhavan2705 6 лет назад +1

    പഴയ ജാതി ചരിത്രം പറയാൻ പലർക്കും വലിയ ഉത്സാഹം ആണ് !
    ബ്രാഹ്മണരെ കുറ്റം പറയാനും മറ്റും നല്ല സാമർഥ്യം !
    ഭൂമിയും സമ്പത്തും ഇപ്പോൾ പുതിയ ബ്രാഹ്മണരുടെ കയ്യിൽ ആണ് ! പഴയ ബ്രാഹ്മണർ ഇന്ന് ദരിദ്രരായി കഴിയുന്നു .
    ഇന്ന് ഭൂമി ആരുടെ കയ്യിൽ ആണ് ??
    ചങ്കൂറ്റം എന്നൊന്നുണ്ടെങ്കിൽ പുതിയ ബ്രാഹ്മണരുടെ കയ്യിൽ ഇരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാമോ ? അതായിരിക്കും വിപ്ലവം . അല്ലാതെ ജാതിക്കുശുമ്പും കൊണ്ട് നടക്കുന്നതല്ല വിപ്ലവം !
    ഈ പറഞ്ഞതിന് കഴിവില്ല . പക്ഷെ പുരോഗമനം , വിപ്ലവം എന്നൊക്കെ പറയുകയും വേണം . അപ്പോൾ എന്ത് ചെയ്യണം ? പഴയ ജാതിക്കാര്യങ്ങൾ പറഞ്ഞു മേനി നടിക്കാം . ആളില്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കാം !
    വിപ്ലവം, ഇപ്പോഴത്തെ ജന്മ്മികളുടെ, മുതലാളിമാരുടെ , അധികാരികളുടെ അടുത്ത് കാണിച്ചാൽ നല്ല തല്ലു കിട്ടും . അപ്പോൾ നമുക്ക് പഴയ ബ്രാഹ്‌മണ വിരോധം തന്നെ പറഞ്ഞു നടക്കാം .അവർ മറുപടി പോലും പറയില്ല. അതെ നടക്കൂ .

  • @nikhilthadathil1052
    @nikhilthadathil1052 6 лет назад +1

    Vakkathanam chodichathu correct alle. Oru jaathi, oru matham oru daivam manushyanu ennu paranja guru ethra maatram devi sthuthikal ezhuthi. Ezhuthiyathu muzhuvan religious ayitullathalle oro daivatheyum sthuthichukond. Ithu guru paranjathil ninnu ner vipareethamalle? Swantham jaathiku pattiya oru matham(nilavile hindusm onnu restructure cheythu) undakukayalle athuvazhi adheham cheythathu. Paranju varumbol oru Ezhavism undakalalle cheythath

    • @sachinpsajan4333
      @sachinpsajan4333 5 лет назад

      Podo guru swanthamaayi ezhuthiyath aake ullath deiva dasakam, athmopadesha sadakam okkeye ullu bakki ulla ella krithikalum oro aalukalude aavasya prakaaram maathram aanu, thankal guruvine kurich poornamaayum arinjittilla athaanu ingane parayunnath, guru swanthamaayi ezhuthiya krithikalil oru mathathileyo oru devante names or religion illa eduthu vaayichu nokku, athalle deiva dasakam oru loka praardhana aayath, athil ellam oru eeswaran ennanu parayunnath aa eeswarane maathre parayunnullu allathe thaankal parayunnapole adheham ezhavism guruvinu ullarunu, athokke ippol ulla naarikalk mathre ullu

    • @sachinpsajan4333
      @sachinpsajan4333 5 лет назад +1

      Orikkalum alla, ingane ulla viddhitharangal ee kaalathum annum undaakum ennu thonniyath kondaarikkum guru aa kaalath paranjath, njan kshethrangalil prathishta nadathi enkil ath hindukkal nammod aavasyapettitt aanu, athu pole christiansum muslimsum nammod aavasyapettirunu engil naam ithu pole thanne avarude vishwaasa prakaaram avideyum cheyth kodukkumarunu, pakshe aa kaalath jaathi problem kaaranam thaazhe ulla casteil ullavark kayaraan kshethram illatha avastha vannappol oroo nattil ullavar vannu kshethram prathishtikkanam ennu nirbandichu angane aanu ella kshethrangal prathishtikkunnath, but christians inu angane caste difference illallo athukond avarkk church paniyan guruvine vikkandi vannittilla, athupole thanne muslim church

  • @shijupathar8766
    @shijupathar8766 4 года назад +4

    ഗുരുവിൻ്റെ കൃതികൾ പഠിച്ചു വന്നിട്ട് പ്രസംഗിക്കു

  • @peacockblue7833
    @peacockblue7833 7 лет назад +2

    താങ്കളുടെ ക്രിസ്തു മതത്തെ കുറിച്ചുള്ള ചരിത്രം ഏത് ചരിത്ര പുസ്തകങ്ങളാണ് റഫർ ചെയ്തിരിക്കുന്നത്.ഒന്ന് പറഞ്ഞ് തരാമോ?

    • @PAVANPUTHRA123
      @PAVANPUTHRA123 7 лет назад

      Peacock Blue ഈ പറഞ്ഞതെല്ലാം സത്യമാണ് ക്രിസ്തുവിന്റെ ചരിത്രം ഒഴിച്ച്.

    • @peacockblue7833
      @peacockblue7833 7 лет назад +1

      Varun Kraj അതേ പക്ഷേ മതം പ്രജരിപിക്കൻ യുദ്ധം ഉണ്ടായിട്ടില്ല. കുരിശ് യുദ്ധം ജെറുസലേം അറബികളുടെ കൈയിൽ നിന്ന് തിരിച്ച് പിടിക്കാൻ ആയിരുന്നു.

  • @mayinthidil8653
    @mayinthidil8653 7 лет назад

    വെരി ഗുഡ് ഒബ്സർവേഷൻ ഒൺ കാന്തപുരം

  • @kumarts2424
    @kumarts2424 5 лет назад +4

    ആര്യ ബ്രാഹ്മണരുടെ ബീജം പേറി ജനിച്ചവനൊക്കെ മൂലയ്ക്ക് മാറിനില്‍ക്ക് ,യുക്തിവാദ മൊക്കെ കേരളത്തില്‍ സി കേശവനും സഹോദരനുമൊക്കെ കഴിഞ്ഞേയുളളൂ.. ചൂട്ട് പാരമ്പര്യമുള്ളവർ ഗുരുവിനെയും മഹാത്മാ അയ്യങ്കാളിയും സംവരണത്തെ യുമൊക്കെ വിമർശിക്കും,, കാരണം അധ്വാനിക്കാതെ തിന്നാനുള്ള സാഹചര്യം കേരളത്തിൽ ഇല്ലാതെ പോയത് ഗുരുവാണെന്ന് രവിചന്ദ്രൻ നായർ പ്പെടെയുള്ള സംഘികൾക്ക് ബോധ്യം ആയതുകൊണ്ടാണ് അവർ ഗുരുവിനെ അനാവശ്യ കാര്യങ്ങൾ പറഞ്ഞു തിരിയുന്നത്

  • @thampips8223
    @thampips8223 4 года назад +1

    സത്യം പറയുന്നവരെ ആർക്കും ഇഷ്ടമല്ല

  • @ddview7775
    @ddview7775 2 года назад

    താങ്കളുടെ അറിവ് അവിടെമാത്രം പിന്നെ ഈ ചാനൽ കണ്ട ഓരോരുത്തരി ലും പക്ഷെ നാരായണഗുരു ഈ യുഗം അവസാനിക്കുന്നതുവരെ ആരാധന മുർത്തി ആയി ഉയർന്നുകൊണ്ടേ പോകും. ഗുരുവിന്റെ ആരാധകർ ഗുരുവിനെ പഠിച്ചിട്ടില്ല പിന്നാണോ വിമർശനം കേൾക്കാൻ സമയം കളയുന്നത്

  • @sreenathp.s.9560
    @sreenathp.s.9560 7 лет назад +2

    2Nd hehe

  • @anilraghu8687
    @anilraghu8687 Год назад

    Advaitham is monotheism which is copied from Muslim and Christian theology.

  • @richu916
    @richu916 7 лет назад +4

    iyaalkku vivaramilla..

  • @ranipalakkaseril1825
    @ranipalakkaseril1825 6 лет назад

    Correct

  • @abpt7647
    @abpt7647 4 года назад

    😂😂😂

  • @ajithashokan1678
    @ajithashokan1678 Год назад

    ഇവൻ പറയുന്ന വിവരക്കേട് എങ്ങനെ കേൾക്കുന്നു കഷ്ടം 😊😊😊

  • @ajaypradeepajaypradeep5819
    @ajaypradeepajaypradeep5819 3 года назад

    ഗുരുവിനെ കുറിച്ച് പഠിച്ചി ട്ട് പറയടോ പോങ്ങ

  • @haridasp0046
    @haridasp0046 10 месяцев назад

    എടോ പ്രഭാഷക നാരായണ ഗുരു ഒരു ആത്മീയ ഗുരുവാണ്. രാഷ്ട്രീയക്കാരനല്ല., നിലപാടുകൾ പറയാൻ.

  • @spshimil
    @spshimil 7 лет назад +7

    ഇയാൾക്ക് വെള്ളാപ്പള്ളി നടേശന്റെ യുക്തിപോലുമില്ലല്ലോ . ഒരു തേങ്ങയും പഠിച്ചിട്ടില്ല എന്ന് വ്യക്തം
    വിമർശിക്കാൻ വേണ്ടി മാത്രം എന്തൊക്കെയോ പഠിച്ചു .

  • @kumarts2424
    @kumarts2424 5 лет назад +3

    ഇയാൾ മുഴുവൻ കട്ട കോമഡി ആണല്ലോ അടിക്കുന്നത്!!
    ആരാധനാ സ്വാതന്ത്ര്യമില്ലാത്ത പിന്നോക്ക ഹിന്ദു വിഭാഗങ്ങൾക്ക് അമ്പലം നിർമ്മിച്ചു കൊടുക്കാതെ പിന്നെ അവർക്ക് ക്രിസ്ത്യൻ പള്ളിയാണ് നിർമ്മിച്ച കൊടുക്കേണ്ടത്!! മറ്റു മത വിഭാഗങ്ങൾക്ക് ക്ഷേത്രങ്ങൾ അല്ലെങ്കിൽ ആരാധനാലയങ്ങൾ നിർമിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല,,,

  • @IandMyFatherareOne
    @IandMyFatherareOne 4 года назад

    നിന്റെ ജാതിയിൽ പെടാത്തവനെ കൊന്നു കളയാൻ ക്രിസ്തു പറഞ്ഞെന്നു 😂😂😂നമിച്ചു എന്റെ പൊന്നണ്ണോ 😂😂

  • @Samreplys
    @Samreplys Год назад

    ക്രിസ്തു ലോക രക്ഷകനാണെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ലെന്ന് പറയുന്ന വിവരദോഷം . അതു കേൾക്കാൻ കുറേയാളുകളും . സാഹോദര്യം ബൈബിളിൽ പറയുന്നില്ലെന്ന് . എന്തൊക്കെയാണോ ഈ പണ്ഡിതൻ പറയുന്നത്

  • @mryoutubrutus
    @mryoutubrutus 7 лет назад +2

    What a horrible audience !!!

  • @salimpn1038
    @salimpn1038 3 года назад

    നാരായണ ഗുരു പരിഷ്കർത്താവായിരുന്നു എന്നും അല്ലയെന്നും ഇയാൾ പറയുന്നു

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 7 лет назад +1

    ചില സത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ മറ്റുചിലർക്ക് ഇഷ്ടപ്പെട്ടില്ല. തൈക്കാട്ട് അയ്യാളുടെ ശിഷ്യൻ മാരായിരുന്നു ഇവരൊക്കെയും അദ്ദേഹത്തിനിന്നും യോഗയും നവോഥാന ആശയങ്ങളും സ്വീകരിച്ചു പിന്നീട് അദ്ദേഹത്തെ ആല്കെമിസ്റ് എന്നു പറയുകയും പല ഗ്രന്തങ്ങളും വിവർത്തനം ചെയ്തു സ്വന്തമാക്കിയ ശിക്ഷ്യന്മാർ ശങ്കരാചാര്യ ചെയ്തതുപോലെ അയ്യാ വൈകുണ്ഠന്റെ വാചകം കോപിയാക്കിതന്റേതാക്കി ഇന്ത ഉലകുക്കു ഒരേജതി ഇതും അയ്യങ്കാളിയെ അയ്യാ എന്ന പേരുനല്കിയതു കൂടെപാർപ്പിച്ചു പഠിപ്പിച്ചതുമായ മഹാന്മാരെ മറന്നുള്ള ചരിത്രം ഇന്ന് കാണപ്പെടുന്നതും

  • @salimpn1038
    @salimpn1038 3 года назад

    ബ്രഹ്മണന്റെ ജാതി നശിക്കണം.

  • @AmericanAmbience
    @AmericanAmbience 7 лет назад +1

    Dark age was 13th century to 16th century. There was no 1000 years darkage.

  • @PAVANPUTHRA123
    @PAVANPUTHRA123 7 лет назад +5

    എന്തോന്നാ........ സാറേ ഈ ബ്രാഹ്മണരും, വിദേശികളും, സംഘപരിവാറും തമ്മിലുള്ള ബന്ധം.

  • @AmericanAmbience
    @AmericanAmbience 7 лет назад +1

    What ever you say the reformation, rationalism science enlighten ment began by christians. Why it did happened in any other religious believers ?

    • @siddharthprasad9992
      @siddharthprasad9992 7 лет назад +1

      Jon Jose science is a running late train because of christianity

    • @AmericanAmbience
      @AmericanAmbience 7 лет назад +1

      Siddharth Prasad why ? What is the evidence?

    • @siddharthprasad9992
      @siddharthprasad9992 7 лет назад

      Read history

    • @AmericanAmbience
      @AmericanAmbience 7 лет назад +1

      Siddharth Prasad prove man. I did not find it in history.. and which religion ? Where? When ? How?

  • @salimpn1038
    @salimpn1038 3 года назад

    നാരായണ ഗുരുവിനെ വാകത്താനം ശരിയായ രീതിയിൽ പഠിച്ചിട്ടില്ല.

  • @AmericanAmbience
    @AmericanAmbience 7 лет назад

    Dark age caused by fall of Roman emipre and invasion of Roman empire by scandinavian and german barbariyans, and later by islam in the west. That led to chritian the collapse christian value system and the invaders recieved naptism without being christian. When they began to rule church it became politically currupt.

  • @vidhups7252
    @vidhups7252 3 года назад

    ഇതുപോലെ പോഴത്തരങ്ങൾ വിളിച്ചു പറയുന്നതാണോ യുക്തിവാദം.. ഒരുപാട് യുക്തിവാദികൾ ഗുരുവിനെക്കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട്... ഇയ്യാൾ സ്വയം മഹാനാകാൻ ശ്രമിക്കുകയാണിവിടെ. മുസ്ലിമുകളും ക്രിസ്ത്യാണികളും തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ അവർക്കു പള്ളികൾ പണിതു കൊടുക്കാൻ കൂടെയുണ്ടാകുമായിരുന്നു എന്ന് ഗുരു പറഞ്ഞ കാര്യം ഇയ്യാൾ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. മതങ്ങൾ ഏല്ലാം മോഷ പ്രാപ്തി എന്ന സാരംശം കൊണ്ട് നടക്കുന്നത് കൊണ്ടാണ് ജനങ്ങൾ അതിൽ വിശ്വസിക്കുന്നത്.. വായിൽ വരുന്നത് കോതക്ക് പാട്ട് എന്നപോലെയാണ് ഇയാളുടെ പ്രഭാഷണം. ആവിശ്യത്തിൽ അധിക്കം ആവേശം കാണിക്കുന്നുണ്ട്. ചിലരുടെ സ്വഭാവം ആണ് മഹാന്മാരെ ഹത്യ നടത്തി സ്വയം മഹാനാക്കുക എന്നത്... ഇയ്യാൾക്ക് ഈ വിവരങ്ങൾ ഒക്കെ എവിടുന്നു കിട്ടി.. സഹോദരൻ അയ്യപ്പൻ വ്യത്യസ്‌ത ആശയങ്ങൾ ഉള്ള തനി യുക്തിവാദി ആയിരുന്നു അതുപോലെ കുറ്റിപ്പുഴ കൃഷ്ണപിള്ള മിതവാദി സീ. കൃഷ്ണൻ എന്നിവർ ഇയ്യാളെക്കാൾ വലിയ യുക്തി വാദികൾ ആയിരുന്നു ഇവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചവരാണ്... അമ്പലത്തിലെ തർക്കെത്താക്കുറിച്ചു പറയുന്ന ഇയ്യാൾ വിചാരിക്കണം ഗുരു കാണിച്ച പ്രതിഷേദം ഒരു അഹിംസാവാദിയുടത്താണ് അല്ലാതെ ആ തർക്കത്തിൽ കൂടി അതിനെ സങ്കീർണമാക്കുക അത് ഒരു യോഗ്ഗിക്ക് ചേർന്നതുമല്ല...

  • @noorudeen3488
    @noorudeen3488 7 лет назад +4

    താങ്കള്‍ക്ക് ഒരു മതത്തെക്കുറിച്ചും ഒരു ചുക്കും അറിയില്ല.മതത്തെക്കുറിച്ച് പറയുമ്പോള്‍ ഒരിയെന്റലി സ്റ്റുകള്‍ എഴുതിയത് മാത്രം ആശ്രയിക്കാതെ,മതത്തിന്‍റെ ആളുകളുടെ ഗ്രന്ഥങ്ങള്‍ നോക്കുന്നത് വിഷയത്തോട് നീതി പുലത്താന്‍ സഹായിക്കും.
    ആഗോള ജൂത ഇലുമിനാറ്റികളുടെ സൃഷ്ടികളെ ശാസ്ത്രീയ തെളിവുകള്‍ എന്ന വ്യാജേ നെ തട്ടിവിടുന്ന താങ്കള്‍ കല്ലുവെച്ച നുണകളാണ് പറയുന്നത്.

    • @noorudeen3488
      @noorudeen3488 7 лет назад

      യുക്തിവാദം യുക്തിയില്ലായ്മ ആകരുത്,വിജ്ഞ്ഞാന വിസ്ഫോടന യുഗത്തില്‍ യുക്തിവാദികളുടെ എല്ലാ ചര്‍ച്ചകളും മതമുക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ശാസ്ത്രീയ അടിത്തറയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കലാണ് യുക്തി സ്വീകാര്യത,മതത്തെ എതിര്‍ക്കാന്‍ വേണ്ടി മാത്രം യുക്തിശുന്യതയുടെ ആവശ്യമില്ല.
      അല്ലാതെ തന്നെ ഒരാള്‍ക്ക്‌ മത വിശ്വാസ മുക്തനായി ജീവിക്കാം,ആരും തടയില്ല.പക്ഷെ,ഘര്‍ വാപ്പാസി പോലെ നാസ്ഥിക ഭീകരതയും തള്ളിപ്പറയണം,യുക്തിയെന്നത് അടിച്ചേല്‍പിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ!?

    • @sspssp7859
      @sspssp7859 7 лет назад

      NooR udeen മതത്തെ കുറിച്ച് എന്താണ് ലെനിനിസ്റ്റ് കാഴ്ച്ചപ്പാട് ?

    • @noorudeen3488
      @noorudeen3488 7 лет назад

      ഏഷ്യാമൈനറില്‍ നിന്നും കുടിയേറി ഖസറിയന്‍ സാമ്രാജ്യം സ്ഥാപിച്ച്.സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ കാലത്ത് ഖസറിയന്‍ രാജാവ് യഹൂദമതം സ്വീകരിക്കുകയും ചെയ്തതോടു കൂടിയാണ് ഖസറികള്‍ യഹൂദരായി അറിയപ്പെടാന്‍ തുടങ്ങിയത്,നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ ഖസറിയന്‍ യഹൂദ റബ്ബിമാരുടെ നേതൃത്വത്തില്‍ രഹസ്യമായി രൂപം നല്‍കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആഗോള പൈശാചിക നാസ്ഥിക ഭീകരസംഘമായ ആഗോള പ്രഭാമയിഉന്നതസഭ ഇലുമിനാറ്റി (Illuminati) എന്നറിയപ്പെടുന്നു ,വിശ്വാസമതമുക്ത മൂല്യമുക്ത ഏകലോക സാത്താനിക ഭരണകൂടം സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ നഷ്ട പ്രതാപം തിരിച്ചുപിടി ക്കാനുള്ള ഭഗീരതയഗ്നത്തിലാണിവര്‍ ,1760 ജര്‍മ്മന്‍ യഹൂദനായ ആദം വൈസ്ഹൌപ്ത് കാത്തലിസം സ്വീകരിച്ച് കൃസ്ത്യാനി ആവുകയും പിന്നെ അതുപേക്ഷിച്ചു സാത്താന്‍ സേവകനായി.
      ആഗോള മാസോനികസഭയുടെ 33 ഡിഗ്രി കമാണ്ടര്‍ ആയിരുന്നു സാത്താനിക് സേവകനായ ആദം വൈസ്ഹൌപ്ത്.ഇദ്ദേഹത്തിന് ശേഷം ജനറല്‍ പൈക് കമാണ്ടാറായി.
      പൈക് മൂന്ന് ലോക മഹായുദ്ധങ്ങളെക്കുറിച്ചു ഇറ്റലിയിലെ മാസോനിക് ലീഡര്‍ മാസ്നിക്ക് എഴുതിയ കത്ത് നെറ്റില്‍ സെര്‍ച്ചിയാല്‍ ലഭിക്കും.
      സകല ലോകവിപ്ലവങ്ങളുടെയും,ലോകയുദ്ധങ്ങളുടെയും ,ലോക നേതൃത്വങ്ങളുടെയും,ലോക കുഴപ്പങ്ങളുടെയും, സംഹാരാത്മക വൈകൃത തത്വചിന്തകളുടെയും, കമ്യൂണിസം, സയണിസം, ഫാഷിസം,മാസോണിസം,എന്നിങ്ങനെ എല്ലാ നിര്‍മ്മിത സംഹാരാത്മക തത്വശാസ്ത്രങ്ങളുടെയും നിര്‍മ്മാതാക്കളും ഗുണഭോക്താക്കളും ആഗോള യഹൂദ സയനിസ്റ്റ് സംഹാരാത്മക ശക്തികളാണ്.
      ഇത്രയും വിശദീകരിച്ചതില്‍ നിന്നും എല്ലാ ഭൌതീക പ്രത്യയശാസ്ത്രങ്ങളുടെയും മതവിശ്വാസങ്ങളോടുള്ള നിലപാട് വ്യക്തമായി എന്ന് വിശ്വസിക്കുന്നു.
      സംശയങ്ങള്‍ ഓരോന്നോരോന്നായി പോസ്റ്റിയാല്‍ മറുപടിക്കാം
      നൂറുദ്ധീന്‍ യൂസുഫ്.

    • @noorudeen3488
      @noorudeen3488 7 лет назад

      ഈ ലിങ്ക് കൂടുതലറിയാന്‍ ഉപകരിക്കും
      ruclips.net/video/6X_xB1JJ_Es/видео.html

    • @prasanthmaheshwary3537
      @prasanthmaheshwary3537 7 лет назад

      Conspiracy theory