VARAHAMIHIRAN VIKRAMADITHYA wants to Prepare Horoscope to Vararuchi,Kshapanaka and Mihira Part

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Video uploaded by Astrologer Chethallur Vijayakumar Gupthan.Palakkad.Kerala.
    +91 9447054456
    . വരാഹ മിഹിരൻ - 2024
    സമർപ്പണം : ജ്യോതിഷ കലാലയം , ചെത്തല്ലൂർ , പാലക്കാട്.
    കഥാ സമാഹരണം - രചന : ജ്യോൽസ്യൻ ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ
    ആട്ടക്കഥാ രചന : നല്ലൂർ പുള്ളി മന വാമനൻ നമ്പൂതിരി . മണ്ണാർക്കാട്
    രംഗ സംവിധാനം : ശ്രീ കലാമണ്ഡലം കേശവൻ നമ്പൂതിരി
    വിദഗ്ധോപദേശം - കൃഷ്ണകുമാർ രാജാ ,മങ്കട കോവിലകം
    വിക്രമാദിത്യ രാജാവ് പറയുന്നു.
    പദം :-
    പുകളെഴും ജ്യോതിഷ പണ്ഡിത ശ്രേഷ്ഠന്മാരെ,
    മികവോടു ധരിക്കേണം മാമക വചനങ്ങൾ
    സരസന്മാർ ഭവാൻമാരെൻ സഭയിലെ നവരത്ന
    മണികളായ് വിളങ്ങുന്നു മോദേന ചിരകാലം
    ഒരുകാര്യം ഭവാന്മാരോടുരചെയ്തീടുന്നേനഹം
    വിരവൊടു ശ്രവിച്ചാലും കനിവോടെ നിങ്ങളെല്ലാം
    തനയനുണ്ടായീ മമ സുകുമാര കളേബരൻ
    ത്രിയന ദേവൻ തന്റെ വരബല ഫലമായി
    ജാതനാ മവനുടെ ജാതകം ഗണിക്കേണം
    സാദരാമവിളബം സൂരിമാരെ നിങ്ങൾ
    ക്ഷപണക ധന്വന്തരി മിഹിരാദി ഭവാൻമാർ തൻ
    കൃപവേണ മെന്നിംഗിതം സാധിതമാക്കിടേണം .

Комментарии •