🔥 പരിശുദ്ധാത്മാവേ 🔥 ശക്തി പകര്‍ന്നിടണേ 🔥 | 🔥 തീ കത്തിക്ക എന്നിൽ 🔥 തീ കത്തിക്ക 🔥
HTML-код
- Опубликовано: 8 сен 2024
- തീ കത്തിക്ക എന്നിൽ തീ കത്തിക്ക | പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
കര്‍ത്താവെ നീ അറിയുന്നു
1
ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാന്‍ (2)
ആദിയിലെന്നപോലാത്മാവേ
അമിതബലം തരണേ (2) (പരിശുദ്ധാത്മാവേ..)
2
ലോകത്തിന് മോഹം വിട്ടോടുവാന്
സാത്താന്റെ ശക്തിയെ ജയിച്ചിടുവാന്‍ (2)
ധീരതയോടു നിന് വേല ചെയ്വാന്
അഭിഷേകം ചെയ്തിടണേ (2) (പരിശുദ്ധാത്മാവേ..)
3
കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍
ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ (2)
പിന്മഴയെ വീണ്ടും അയയ്ക്കണമേ
നിന് ജനം ഉണര്‍ന്നിടുവാന്‍ (2) (പരിശുദ്ധാത്മാവേ..
തീ കത്തിക്ക എന്നിൽ തീ കത്തിക്ക
സ്വർഗ്ഗീയ രാജാവേ തീ കത്തിക്ക
ഭൂതലത്തിലന്ധകാരം നീക്കാൻ
സ്വർഗ്ഗീയമാമഗ്നി കത്തിച്ചോനേ;-
പണ്ടൊരു കാലത്തിൽ മോശ കണ്ട
മുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു;-
മഹത്വത്തിൻ തീ എന്നിൽ കത്തിക്കണേ
മനസ്സിന്നശുദ്ധിയെ നീക്കിടുവാൻ;-
പെന്തക്കോസ്തിൻ നാളിലഗ്നിനാവാൽ
ചന്തമോടങ്ങു പകർന്നപോലെ;-
എന്നെയുമെനിക്കുള്ള സകലത്തെയും
യാഗമായർപ്പണം ചെയ്യുന്നു ഞാൻ;
#dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #gospel #tpmmessages #dailyvlog