'സാറേ ഭക്ഷണം റെഡി ആക്കണ്ട, വീട്ടിലേക്ക് പോര്' എന്ന് പറയുന്ന ആളുകൾ മാത്രേ ഇവിടുള്ളൂ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 575

  • @shabnafasal6517
    @shabnafasal6517 2 месяца назад +1247

    ഈ സാർ മാരെ കിട്ടിയ കുട്ടികൾ എത്ര ഭാഗ്യവാന്മാർ 😥

    • @King11-pm8ml
      @King11-pm8ml 2 месяца назад +12

      Yes ennae padipicha sir aanu ❤️

    • @melvinthomas_
      @melvinthomas_ 2 месяца назад +2

      ​@@King11-pm8ml❤🙌🏻 ee chettayi ente nattil.ullatha

    • @sainuvmssainu2865
      @sainuvmssainu2865 2 месяца назад +4

      ആ കുട്ടികളിൽ ചിലർ ഇല്ലല്ലോ ബ്രോ 😢😢😢

    • @sainuvmssainu2865
      @sainuvmssainu2865 2 месяца назад +3

      ​@@melvinthomas_വാനോളം പുകഴ്ത്തണം മറക്കാതിരിക്കുക

    • @melvinthomas_
      @melvinthomas_ 2 месяца назад

      @@sainuvmssainu2865 🥹🙌🏻

  • @sharithabu495
    @sharithabu495 2 месяца назад +786

    അദ്ധ്യാപകരെന്നാൽ മാതാപിതാക്കൾ തന്നെയാണ് എന്നത് സത്യമാണെന്ന് തെളിക്കുന്ന വാക്കുകൾ❤😢

  • @arshadfebi
    @arshadfebi 2 месяца назад +231

    ചിലർ ചോദിക്കും പുരുഷൻ കരയുമോ എന്ന് കാണൂ സമൂഹമെ സ്വന്തം കാര്യം ഓർത്തല്ല കരയുന്നത്......... ഒര് നാട് ഒര് ജനത.....

    • @abduljaleel-bl3ii
      @abduljaleel-bl3ii 2 месяца назад +12

      കരയുക മാത്രമല്ല, നമ്മെ കരയിപ്പിക്കുക കൂടി ചെയ്തു 😢😢

  • @രക്തകുമുദം
    @രക്തകുമുദം 2 месяца назад +405

    കരഞ്ഞു കൊണ്ട് കാണാൻ പറ്റുന്നൊള്ളു മാഷെ.. ഒന്നും പറയാൻ പറ്റുന്നില്ല..😢

  • @vargiscv511
    @vargiscv511 2 месяца назад +352

    ദുരന്തത്തിൽ പെട്ടു മറഞ്ഞു പോയവർ ഏറെ സ്നേഹിച്ചു പരിപാലിച്ചിരുന്ന, വളർത്തിയിരുന്ന ഒരു പാട് വളർത്തു മൃഗങ്ങൾ അവിടെ അനാഥമായി അലഞ്ഞു തിരിയുന്നുണ്ട്. ആ മിണ്ടപ്രാണികളെയും കൂടി സംരക്ഷിക്കാൻ സർക്കാർ ശ്രദ്ധിക്കണം. മൃഗസംരക്ഷണ വകുപ്പ് അവയ്ക്ക് വേണ്ടി ഒരു റീഹാബിലിറ്റേഷൻ ക്യാമ്പ് തുറന്നു സംരക്ഷണം നൽകാൻ തയ്യാറാകാത്തതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല.

    • @മിനി1966
      @മിനി1966 2 месяца назад +6

      ശരിയാണ്

    • @sr687
      @sr687 2 месяца назад +3

      Sathyam paranjal avrethinu vendiyannu arkkum manasilavanilla

    • @Venkittabommalu
      @Venkittabommalu 2 месяца назад +7

      മൃഗശുപത്രികൾ കാര്യക്ഷമമല്ല. നല്ല vets കുറവാണ് 😢

    • @renjumol415
      @renjumol415 2 месяца назад

      💯

    • @silpaprasanth
      @silpaprasanth 2 месяца назад

      Thudangittund...

  • @mvj123
    @mvj123 2 месяца назад +40

    ഖലീഫ ഉമർ പറഞ്ഞ ഒരു വാക്കുകളുണ്ട്നമ്മൾക്ക് വരാനുള്ളത് നമ്മൾ എത്ര വലിയ പർവ്വതത്തിൽ ഒളിച്ചാലും നമ്മളെ തേടി വരുംനമുക്ക് വിധിച്ചിട്ടില്ല എങ്കിൽ അത് നമ്മുടെ ചുണ്ടത്ത് ആണെങ്കിലും അത് നമുക്ക് കിട്ടില്ലമരണത്തിനു മുൻപിൽ നമുക്ക് കണ്ണീരൊഴുക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല അതാണ് മക്കളെ ജീവിതം ജീവിതം നമ്മുടെ ആണെങ്കിലുംജീവൻ നമ്മുടെഅല്ല പ്രാർത്ഥിക്കാം സമാധാനിക്കാംനമ്മളിൽ നിന്നും മൺമറഞ്ഞ എല്ലാവർക്കുംആത്മശാന്തിക്കായി പ്രാർത്ഥിക്കാംഒരുനാൾ നമുക്കും പോകാം അവരുടെ ലോകത്തേക്ക്❤❤❤❤❤

  • @shymonks524
    @shymonks524 2 месяца назад +298

    നിങ്ങടെ നാടിനെ കണ്ടിട്ട് ദൈവത്തിനും അസൂയതോന്നിക്കാണും😔എന്റെ ദൈവമേ 🙏എല്ലാവർക്കും സഹിക്കാനുള്ള കരുത്തു നൽകണേ

    • @athira586
      @athira586 2 месяца назад +7

      ചില നേരം ദൈവത്തിനും ദുഷ്ടന്റെ സ്വഭാവം annu🥹🥹 പൊന്നുമക്കളേയുങ്കിലും ബാക്കി വെക്കാമായിരുന്നു 🥹🥹🥹🥹 നീ തകർത്തു കളഞ്ഞല്ലോ daivame🥹

    • @mariyamary975
      @mariyamary975 2 месяца назад

      ​@@athira586മരിച്ചു പോയ നിഷ്കളങ്കരായ പ്രിയപ്പെട്ടവർ സ്വർഗത്തിൽ ഉണ്ടാവും. ജീവിച്ചിരിക്കുന്നവരുടെ മാനസാന്തരത്തിനും വിശുദ്ധ ജീവിതത്തിനും ദൈവം നമുക്ക് ഒരു അവസരം തന്നിരിക്കുന്നു. നമ്മളും അധികം നാൾ ഈ പ്രകൃതിയിൽ ഉണ്ടാവില്ല. ദൈവം അവരുടെ ആത്മാവിനെ സംരക്ഷിച്ചിട്ടുണ്ട് എന്ന് പ്രത്യാശിക്കാം❤

    • @SubinK-kp6sc
      @SubinK-kp6sc 2 месяца назад +1

      Crt

    • @NAKULSGAMING
      @NAKULSGAMING 2 месяца назад +5

      ഇത്രയും വലിയ ദുരന്തം കൊടുത്തിട് കരുത്തു നൽകാനോ 🤔ഇതിൽ ദൈവത്തിനു പങ്കില്ല പ്രകൃതിക്കും ജീവജാലങ്ങൾക്കും വേണ്ടിയുള്ള സ്ഥലത്ത് മനുഷ്യൻ കയ്യെറി ഒരുപാടു തവണ പ്രകൃതി വാണിംഗ് കൊടുത്തിട്ടുണ്ട് ഇനി ഇടുക്കി അവിടെയും സൂക്ഷിച്ചില്ല എങ്കിൽ നമ്മുടെ നാടിനു ഇനിയും ദുരന്തം വരും എല്ലാവരും ഒരുപോലെ നിന്നു ഇങ്ങനെ ഉള്ള സ്ഥലത്തു നിന്നു മാറാൻ തയ്യാറാവണം

    • @Jaikerala
      @Jaikerala 2 месяца назад

      ദൈവം 😄

  • @RethikaNandhakumar
    @RethikaNandhakumar 2 месяца назад +259

    ഇത്‌ ഒരു അധ്യാപകൻ മാത്രമല്ല, ഓരോ വീട്ടിലെയും കുഞ്ഞുങ്ങളുടെയും വീട്ടുകാരുടെയും സ്വന്തമാണ്

  • @muthnabiisttam6584
    @muthnabiisttam6584 2 месяца назад +57

    അസൂയ തോന്നി കാണും.പ്രകൃതി ക്ക്.നിങ്ങളുടെ സ്നേഹം.ഒറ്റൊരുമ.കണ്ട് 😢

  • @PriyaS-dk7uw
    @PriyaS-dk7uw 2 месяца назад +472

    അ കുട്ടിയുടെ ഉൾകാഴ്ച ജനങ്ങൾക്ക് മനസിലായില്ല അതാണ് സത്യം

  • @ashmillalu
    @ashmillalu 2 месяца назад +266

    മാഷന്മാർ എന്ന് പറഞ്ഞാൽ ഒരുപാട് കുട്ടികളുടെ അച്ഛനാണ് അതിന്റെ തെളിവാണ് ഈ മാഷിന്റെ കണ്ണുനീർ

  • @sanjeevlal101
    @sanjeevlal101 2 месяца назад +81

    "വാക്കുകൾ കൂട്ടിച്ചോല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും
    ദൈവജ്ഞരല്ലോ നിങ്ങൾ"🙏

  • @Anu5550-s7y
    @Anu5550-s7y 2 месяца назад +145

    ഇങ്ങനെ ഒരു നാടും സ്കൂളും മാഷമ്മാരും കുട്ടികളും,നാട്ടുകാരും നമ്മൾ സിനിമയിൽ ഒക്കെ കണ്ടിട്ടൊള്ളു 😢😢

  • @ajithprasad5663
    @ajithprasad5663 2 месяца назад +46

    ഞാനും കരഞ്ഞു മാഷേ . മാഷ് പറയുന്നത് കേട്ടാൽ ആരും കരഞ്ഞു പോകും.

  • @josephnishad
    @josephnishad 2 месяца назад +254

    ഇങ്ങനെയുള്ള മാഷ് പഠിക്കുന്ന കുട്ടികൾ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല❤

  • @Navaneeth934
    @Navaneeth934 2 месяца назад +21

    മനോഹരമായതെല്ലാം കാലം മായ്ച്ചു കളയും...... കണ്ണീരോടെ അല്ലാതെ ഈ വാക്കുകൾ കേൾക്കാൻ ആർക്കും കഴിയില്ല മാഷെ.... ഉള്ളു വിങ്ങി പൊട്ടുന്നു.... ഇനി നമുക്ക് എങ്ങനെ സന്തോഷിക്കനാവും?? നമ്മുടെ നാടിന്റെ ഒരു ഭാഗം തുടച്ചു നീക്കപ്പെട്ടു.... അവിടെയുള്ള മനുഷ്യരും.... എത്ര വേദനജനകം...... ഈ നാളുകളിൽ ഒരു സന്തോഷത്തിലും നമ്മുടെ മനസ്സ് ചെന്നു നിൽക്കില്ല... അത്രയേറെ നമ്മുടെ കൂടപ്പിറപ്പുകൾ ആണ് ഓരോ മനുഷ്യരും 🙏🙏

  • @noorhabeebee
    @noorhabeebee 2 месяца назад +88

    മനോഹരമായതൊന്നും ഒരു പാട് കാലത്തേക്കില്ല 😞😞😞കണ്ണ് നിറഞ്ഞൊഴുകുന്നത് എന്തിനോ...😢

  • @jossy8966
    @jossy8966 2 месяца назад +144

    നല്ലതായി പഠിപ്പിക്കുന്നഒത്തിരി സർക്കാർ സ്കൂൾ ഇപ്പോൾ ഉണ്ട്‌ എനിക്ക് അറിയാം എന്റെ മോൻ പഠിച്ചതു സർക്കാർ സ്കൂളിൽ ആണ് പണ്ട് ഒന്നും ഇല്ലായിരുന്നു

  • @taishamaria3581
    @taishamaria3581 2 месяца назад +13

    സത്യമാണ് ഇടുക്കിയിൽ ജനിച്ചു വളർന്ന ഞാൻ ഇവിടം വിട്ടു അധികം യാത്രസ്‌കളൊന്നും ചെയ്തിട്ടില്ല... പക്ഷെ മരിക്കും മുൻപ് പോകണം കാണണം എന്ന് തോന്നിയിട്ടുള്ള ഒരു സ്ഥലമാണ് വയനാട്.... ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ ഓ ടിച്ചെന്ന് അവരുടെ വേദനകൾ കൊപ്പം ഇരിക്കാൻ ആഗ്രഹിക്കുന്നു

  • @muneermalappuram11
    @muneermalappuram11 2 месяца назад +98

    വല്ലാത്ത ഒരു അവസ്ഥ സാറെ വാക്കുകൾ കേട്ട് കണ്ണുകൾ നിറഞ്ഞു പോയി 😢

  • @MajeedKMajeed-v8o
    @MajeedKMajeed-v8o 2 месяца назад +108

    അധ്യാപകർ രക്ഷിതാക്കൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അടുപ്പമുളളവർ

  • @santhoshrejitha4223
    @santhoshrejitha4223 2 месяца назад +41

    ഹൃദയം വിങ്ങി കണ്ണ് നിറഞൊഴുകുന്നു....

  • @FirosTk-pe6cv
    @FirosTk-pe6cv 2 месяца назад +22

    മാതാ പിതാ ഗുരു ദൈവം എന്നവാക്കിന് ഏറ്റവും യോജിച്ച പ്രതേശമാണ് ഈ സ്‌കൂളും സ്കൂളിലെ കുട്ടികളും ഇവിടെയുള്ള അധ്യാപകരും രക്ഷിതക്കളും എന്ന് ഈ അദ്ധ്യാപകന്റെ ഹൃദയം വേദനിച്ചുള്ള വാക്ക് കേൾക്കുമ്പോൾ മനസിലാക്കാൻപറ്റും. കണ്ണൂകാരൻ

  • @ganamkothot6481
    @ganamkothot6481 2 месяца назад +19

    Sir, നിങ്ങളെ പോലെയുള്ള അധ്യാപകരുടെ സ്നേഹവും, വാത്സല്യവും കിട്ടിയ കുട്ടികൾ ശരിക്കും ഭാഗ്യവാന്മാർ ആണ്. സർവശക്തൻ അവർക്ക് വിധിച്ചത് കുറച്ചു കാലമാണെങ്കിലും അവർക്ക് ലഭിച്ചത് ഒരു സ്വർഗ്ഗ തുല്യമായ നാടും, കുടുംബവും, അധ്യാപകരും ആയിരുന്നു..അതിൽ അവർ ഭാഗ്യവാന്മാരാണ്..പക്ഷെ നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ aanu. അത് ഒരിക്കലും മറക്കാൻ പറ്റില്യ. But Sir, for Bright future of Your remaining students, we all request Sir & team to Gain strength and move ahead.

  • @asiyabeevi3773
    @asiyabeevi3773 2 месяца назад +163

    😢😢😢... വെറുതെ അല്ല രാഹുൽ ഗാന്ധി പറയുന്നത്.... രാഹുൽ ഗാന്ധിയുടെ കുടുംബം ആണെന്ന് വയനാട്...
    കേരളത്തിലെ അദ്ധ്യാപകർക്ക് ഇതാ അവസ്ഥയെന്കിൽ അന്യ സംസ്ഥാനത്ത് നിന്നും വന്ന രാഹുൽ ഗാന്ധിയുടെ അവസ്ഥ 😢..
    രാഹുൽ ഗാന്ധി ഒരു മനുഷ്യസ്നേഹി യും❤...

    • @appuz8492
      @appuz8492 2 месяца назад +4

      Idhinidackoode rahulnemn modeenem pinarayeenem onm kond vararudh pls

    • @vishalkarayil4450
      @vishalkarayil4450 2 месяца назад

      ​@@appuz8492സത്യം...

  • @anitaprasannan7303
    @anitaprasannan7303 2 месяца назад +8

    ഇത്രയും ആത്മാർപ്പണമുള്ള അദ്ധ്യാപകരെ നിങ്ങളെ നമിക്കുന്നു. 🙏

  • @jayaprabhakm65
    @jayaprabhakm65 2 месяца назад +20

    സ്നേഹ ധനനായ അധ്യാപകൻ്റെ വേദന തിങ്ങിയ വാക്കുകൾ😢

  • @abdulnawafmm3122
    @abdulnawafmm3122 2 месяца назад +5

    പോട്ടെ.... പോട്ടെ.. പോട്ടെ.....😭
    എല്ലാം പോട്ടെ... നമ്മളും പോകും...
    യാ അല്ലാഹ്... എല്ലാം സഹിക്കാനും മറക്കാനും എല്ലാവർക്കും സാതികട്ടെ 😭
    Pote😭😭😭😭😭😭😭😭

  • @Sreeshmank
    @Sreeshmank 2 месяца назад +3

    സഹിക്കാൻ പറ്റുന്നില്ല മാഷേ.. മാഷിന്റെ വാക്കുകൾ കേൾക്കുമ്പോൾ.... ഇത്രയും നല്ലൊരു മാഷിനെ കിട്ടിയതിൽ ആ മക്കളും ഒരുപാട് സന്തോഷിച്ചു കാണും... സ്നേഹിച്ചുകാണും 🙏🏼🙏🏼🙏🏼🥺

  • @liy_fix
    @liy_fix 2 месяца назад +6

    ഉറപ്പിച്ചു പറയാം.... ഒരു മികച്ച അധ്യാപകൻ കുട്ടികളുമായി ലയിച്ച മനുഷ്യൻ 😢🙏

  • @anumonusworld3739
    @anumonusworld3739 2 месяца назад +92

    സാറിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറയുന്നു 😢😢😢

  • @KattileKannan98
    @KattileKannan98 2 месяца назад +10

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല 💔

  • @alphyjoy3373
    @alphyjoy3373 2 месяца назад +8

    കണ്ണുനീർ അടക്കാൻ ഒരുപാട് പ്രയതിനിക്കുന്നു.എന്തോ എനിക്ക് കഴിയുന്നില്ല മാഷേ 😢

  • @Sha_hi-c8o
    @Sha_hi-c8o 2 месяца назад +22

    ഇത്രയും സ്നേഹമുള്ള ജനങ്ങളുള്ള നാട്. എന്നിട്ട് പോലും 😢😢

  • @shinymj1533
    @shinymj1533 2 месяца назад +28

    ഒരു സ്വർഗ്ഗമായിരുന്നു ഈ കലാലയം, കരയാൻ അല്ലാതെ ഒന്നിനും ഞങ്ങൾക്കാവുന്നില്ല😭

  • @-anil
    @-anil 2 месяца назад +24

    കരഞ്ഞ് പോയി😢😢 കേട്ടിട്ട് അപ്പൊൾ ഇതൊക്കെ കേട്ട് ചിരിക്കുന്ന അവരുടെ മനസ്സ് ഭീകരം അണ് അവരൊന്നും മനുഷ്യൻ അല്ല വേറെ എന്തോ രൂപമാണ് 😤😤😤 അത് എങ്ങനെ അല്ലേ നല്ലവരേ വേഗം കൊണ്ട് പോകും അല്ലാതെ അവരെ പന പോലെ വളർത്തും 😢😢😢

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 2 месяца назад +24

    ഇദ്ദേഹത്തിൻറെ വാക്കുകളിൽ ധ്വനിക്കുന്ന നമ്മുടെ ഐക്യമാണ് ദുഷ്ട ശക്തികളെ അകറ്റി നിർത്തേണ്ടത് നാം കേരളീയ മക്കളാണ് നാം മനുഷ്യരാണ് ❤

  • @ShemeerShemi-x5v
    @ShemeerShemi-x5v 2 месяца назад

    കണ്ണ് നിറഞ്ഞു പോയി. എത്ര നല്ല നാട് അതിലേറെ സ്നേഹമുള്ള നാട്ടുകാർ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായിരുന്ന വാത്സല്യനിധികളായ കുഞ്ഞു മക്കൾ എല്ലാം പ്രകൃതി കലുഷിത ന്യത്തം ചെയ്തപ്പോൾ കാണാമറയത്ത്.ഇവരെയൊക്കെ ചേർത്ത് പിടിച്ച ഒരു പാട് നന്മയുള്ള അധ്യാപകർ സർവ്വശക്തൻ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ

  • @jafarkondotty7154
    @jafarkondotty7154 2 месяца назад +5

    ഒന്നും പറയാനില്ല... 😪😪😪
    എന്റെ ഹൃദയത്തെ നിങ്ങളുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു..😪😪😪

  • @munisha9177
    @munisha9177 2 месяца назад +3

    വയനാട്ടു കാരുടെ സ്നേഹംവും സൽക്കാരവും പറയണ്ട സാറേ അത് വേറെ എവിടെ യും കിട്ടില്ല ഞങ്ങൾ അവിടെ മുണ്ടക്കൈ ചൂരൽമാല ഒക്കെ പോകുന്നതാ 👍ഒരുപാട് സ്വന്തക്കാർ ഉണ്ടവിടെ 👍👍ആ സ്നേഹം വേറെ നമ്മുടെ വീട്ടിൽ നിന്നു പോലും കിട്ടില്ല

  • @Salahnotes
    @Salahnotes 2 месяца назад +29

    😢 ഇങ്ങനെ ഒരു സ്വർഗം ഈ നാട്ടിലുണ്ടായിരുന്നോ! 😢

  • @Sha-kt7eh
    @Sha-kt7eh 2 месяца назад +32

    വയനാട്ടിൽ ജോലി ചെയ്ത മിക്ക ഉദ്യോഗസ്ഥരും പറയാറുണ്ട്

  • @CakeClub1
    @CakeClub1 2 месяца назад +153

    എങ്ങനെ ഈ അധ്യാപകരെ ആശ്വസിപ്പിക്കും ...വാക്കുകൾ ഇല്ല ....ഇത്ര ആത്മാർഥതയോടെ പഠിപ്പിച്ച അധ്യാപകർ 😒

    • @HarifaMoopan
      @HarifaMoopan 2 месяца назад +2

      Mm😢😢😢

    • @HarifaMoopan
      @HarifaMoopan 2 месяца назад +3

      കുറച്ചു ദിവസമായി കണ്ണുനീർ തോരുന്നില്ല. ഓരോ വീഡിയോസും കരൾ വിങ്ങിപൊട്ടുന്ന വേദന സമ്മാനിക്കുന്നു 😢😢

  • @joonuparvanammedia7461
    @joonuparvanammedia7461 2 месяца назад +3

    മാഷേ... നിങ്ങളുടെയൊക്കെ മനസ് ഞങ്ങൾ കാണുന്നു 🥺🥺🥺🥺

  • @abulkhairhamza3459
    @abulkhairhamza3459 2 месяца назад +4

    കണ്ണു നനയാതെ കേൾക്കാൻ പറ്റുന്നില്ല സാറിന്റെ വാക്കുകൾ 😢😢

  • @Armymen392
    @Armymen392 2 месяца назад +3

    മാഷ് ന്റെ സൗണ്ട് കേൾകുപ്പോ തന്നെ .. കണ്ണ് നിറയുന്നു 😢

  • @daglasvamanjoor2324
    @daglasvamanjoor2324 2 месяца назад +2

    അവിടെ അതേപോലെ ഒരു ഗ്രാമം ഉണ്ടാകട്ടെ.. സ്നേഹിക്കാൻ മാത്രമറിയാവുന്ന മനുഷ്യരുടെ കൂടെ സന്തോഷത്തോടെ ഈ അധ്യാപകരും ജീവിക്കട്ടെ..❤

  • @arunthangu-or9fh
    @arunthangu-or9fh 2 месяца назад +64

    ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരൻ ആണ്.... 😔.... അദ്ദേഹത്തിന്റെയും അവിടെയുള്ള എല്ലാവരുടെയും സങ്കടത്തിൽ പങ്ക് ചേരുന്നു... അല്ലാതെ എന്ത് പറയാൻ 😢😢😢

    • @ganuist
      @ganuist 2 месяца назад +5

      naad ethanu?

    • @arunthangu-or9fh
      @arunthangu-or9fh 2 месяца назад +16

      എറണാകുളം ജില്ലയിൽ... കോലഞ്ചേരി എന്നാ ടൗണിൽ നിന്ന് 4 km മാറി..... കടയിരുപ്പ് എന്ന ഗ്രാമം... അവിടെയാണ് അദ്ദേഹത്തിന്റെ വീട്

    • @faseelaharis9576
      @faseelaharis9576 2 месяца назад +1

    • @mehrinfiza1243
      @mehrinfiza1243 2 месяца назад +1

      ​@@arunthangu-or9fhoo ivde aanalle.😢Enik thonni koottukarod oke parannu enn kettapo..Enikum Wayanadil frnds ind..Avarum ith thanne ennod parayarund..Appo enik onnum thonniyilla..But ipo...

    • @arunthangu-or9fh
      @arunthangu-or9fh 2 месяца назад +2

      @@mehrinfiza1243 ഒരുപാട് സങ്കടത്തിൽ ആണ് അവർ.... നമ്മളും.... ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ....

  • @sunilrayaroth7181
    @sunilrayaroth7181 2 месяца назад +41

    ഗ്രാമീണ മേഖലയിലെ അധ്യാപകരുടെ സ്നേഹം അനുഭവിച്ചവർ ആണ് എൻ്റെ തലമുറ. അത് ഓർമ്മിപ്പിക്കുന്നു ഇദ്ദേഹം.

  • @LetUsSeeEurope
    @LetUsSeeEurope 2 месяца назад +63

    അതിൻ്റെ ഉൾക്കാഴ്ചയിൽ ദൈവമോ പ്രകൃതിയോ തോന്നിച്ചതാവും 😢

    • @Vinu203
      @Vinu203 2 месяца назад +5

      💯💯💯 ശരിയാണ് എല്ലാവർക്കും ഈ കഴിവ് കിട്ടണം എന്നില്ല

  • @nofalp1427
    @nofalp1427 2 месяца назад +19

    നല്ല മനസ്സുള്ള ആളുകൾക്കും.....
    നല്ല മനസ്സുകളുള്ള നാടുകൾക്കും.....
    അതികം ആയുസ്സ് ഉണ്ടാകില്ല മാഷേ...
    അതികം ആയുസ്സ് ഉണ്ടാകില്ല 😥😥😥😥😥😥
    ഈലോകം അങ്ങിനെയാ.... 🙏🙏🙏🙏

  • @madeena114
    @madeena114 2 месяца назад +3

    മാഗസിനിൽ വന്ന, കുഞ്ഞിൻ്റെ എഴുത്ത് അറം പറ്റിയതാവില്ല... കുഞ്ഞ് മനസ്സ് പലതും അവർ പോലും അറിയാതെ തിരിച്ചറിയും.. അതവർ നേരത്തെ പറഞ്ഞു വെച്ചു....വലിയവർക്ക് കാണാൻ സാധിക്കാത്തത്... (പ്രത്യേകിച്ച് ഇപ്പോഴത്തെ മക്കൾ.. തീർച്ചയായും നമ്മുടെ ഇപ്പൊ ഉള്ള കുഞ്ഞു മക്കളെ നിരീക്ഷിച്ചാൽ.. അവരെ പ്രവർത്തനങ്ങൾ.. വാക്കുകൾ ശ്രദ്ധയോടെ observe ചെയ്താലേ കാണാൻ പറ്റുള്ളൂ)
    മക്കൾ അത് അങ്ങനെ അങ്ങനേ പറഞ്ഞു പോയിട്ടുണ്ടാവും... വലിയവർ അതിലുള്ള സന്ദേശങ്ങൾ മനസ്സിലാക്കിയെടുക്കണം... ഈയിടെയായി ഒരു പാട് മക്കളിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്..🙏🙏🙏🙏🥹
    എന്തായാലും.. വയനാട് ജനങ്ങൾ ഇങ്ങനെയാണ്... നമ്മൾ മോശം എന്ന് തോന്നുന്ന ഒരു മനസ്സുള്ള ആൾ അവിടെ എത്തിയാൽ കൂടെ ചേർന്ന് സ്വയം നന്നായി പോവും.. ഇങ്ങനേ എളിമയുളള ഒരു നാട്... ജനങ്ങൾ...❤
    പലേടത്തും മതങ്ങളുടെയോ മറ്റ് ഏത് വിഭാഗീയതക്കും പുറത്താണ് ഈ നാട്... (അനുഭവം സാക്ഷി)
    പിന്നെ.... ദൈവം തമ്പുരാനോട് തേടൽ അല്ലാതെ വേറെന്ത് വഴി.. ദൈവം പ്രകൃതി രണ്ടും ഒന്നാണ്.. പ്രകൃതിയെ നല്ല സ്നേഹത്തോടെ പരിചരിക്കാനും കൂടെ മക്കളെ പോലെ ചേർത്ത് പിടിക്ക്കാനും നമുക്ക് ഭാഗ്യം ഉണ്ടാവട്ടെ... ഒരു മനസ്സായി.. മനുഷ്യനായി ജീവിക്കാനും ഉള്ള മനസ്സ് നമുക്ക് ഉണ്ടാവട്ടെ.. അല്ലെങ്കിൽ ഇനിയും...😢🙏🥹
    പക്ഷേ, ദുരന്തം വരുമ്പോ ഇങ്ങനെയാണ്.. എല്ലാം വാരിയെടുത്ത് കൊണ്ട് പോവും... ദൈവത്തിൻ്റെ സ്വന്തം മക്കളെ ദൈവം തന്നെ ഏറ്റെടുത്തു കൊണ്ട് പോവുന്ന പോലെ....😢

  • @honeys6203
    @honeys6203 2 месяца назад +6

    സഹിക്കാൻ പറ്റുന്നില്ല😢😢😢😢😢😢😢😢എന്താ ഇങ്ങനെ സംഭവിക്കുന്നത്........സ്നേഹം നിറഞ്ഞവർ എല്ലാം ഈ ഭൂമി വിട്ടു പോകുവണല്ലോ.....😭😭😭😭😭😭😭

  • @pikapika98765
    @pikapika98765 2 месяца назад +3

    മാഷേ... നിങ്ങള് തന്നെ സ്വന്തം അച്ഛൻ്റെ സ്ഥാനത്ത് നിന്ന് ആ മോൾക്കും, അവളുടെ കൂടെ ഉള്ള എല്ലാ കുട്ടികൾക്കും തുണ ആവുക🙏 അതിന് സാറിന് സഹായമായി, സാറിൻ്റെ കൂടെ ഓരോ ദിവസവും ദൈവം ഉണ്ടാവും. ഉറപ്പ് 🙏

  • @jessyomana7550
    @jessyomana7550 2 месяца назад +3

    ദൈവമേ ഇതാണ് അധ്യാപകൻമാർ പല അധ്യാപകരും പഠിക്കാനുണ്ട്

  • @mareenajomy9893
    @mareenajomy9893 2 месяца назад +44

    പ്രണാമം മക്കളെ😢😢 വയനാടിന്റെ തീരാനഷ്ടം😢😢

  • @thekkeyilf1234
    @thekkeyilf1234 2 месяца назад +208

    കരഞ്ഞുകൊണ്ട് vdo കാണുന്നവരുണ്ടോ 😢njan

  • @resmisabalima4559
    @resmisabalima4559 2 месяца назад +4

    കരഞ്ഞുകൊണ്ടല്ലാതെ കാണാനാവില്ല. 😢😢

  • @ansia9076
    @ansia9076 2 месяца назад +2

    ഇത്രയും നല്ല മനസുള്ള നിഷ്കളങ്കമായ ജനങ്ങൾ ഉള്ളത് കൊണ്ട് ദൈവത്തിനും അസൂയ തോന്നിട്ടുണ്ടാകുമോ 😢😢

  • @RajendranM-j8t
    @RajendranM-j8t 2 месяца назад +8

    സാറിന്റെ വാക്കുകൾ കേട്ടു കരഞ്ഞു, കരഞ്ഞു തളർന്നു 😢😢😢.ചങ്കു പൊട്ടുന്ന വേദന. സഹിക്കാൻ പറ്റുന്നില്ല. ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല.😢😢😢

  • @siddeequemotocraze6162
    @siddeequemotocraze6162 2 месяца назад +9

    മാഷേ നിങ്ങൾ മക്കൾക്ക് വെറും അധ്യാപകനായിരുന്നില്ല 😪🙏🏻 കേൾക്കാൻ വയ്യ എന്റെ പടച്ചവനേ 🤲🏻🤲🏻🤲🏻

  • @rvsh236
    @rvsh236 2 месяца назад +2

    കണ്ണ് നിറഞ്ഞു പോയി ഇതു കേട്ടിട്ട് ....സ്വർഗം ആയിരുന്നു ആ നാട് , എല്ലാം ഒരു നിമിഷം കൊണ്ട് പോയി ...

  • @ramshishemi4004
    @ramshishemi4004 2 месяца назад +7

    അവിടെത്തെ മനുഷ്യർ അത്രയിം നല്ല വരായിരിക്കണം 😢പടച്ചോൻ ക്ക് അത്രിം ഇഷ്ട്ടായിരിക്കണo അവരെ അതുകൊണ്ടാകണം അവർ നേരത്തെ പോയദ് 🥹ഇങ്ങനിം പരീക്ഷണങ്ങൾ നേരിട്ടദ്

  • @dhanyajithesh3422
    @dhanyajithesh3422 2 месяца назад +2

    ദൈവത്തിനു പോലും അസൂയയ്യ തോന്നിക്കാണും😢😢 ഇങ്ങനെ സ്നേഹമുള്ള ആൾക്കാർ. നാടിന്റെ ഭംഗി. അതുകൊണ്ട് എല്ലാം നഷ്ടപെടുത്തി ദൈവം😢😢😢

  • @Chefparade2050
    @Chefparade2050 2 месяца назад +27

    ദൈവത്തിനും അത്രക്ക് പ്രിയമായത് കൊണ്ടാണ് അവരെ തിരിച്ചു വിളിച്ചത്❤❤❤❤

  • @AbdulRahman-ju8or
    @AbdulRahman-ju8or 2 месяца назад +39

    ഈ അധ്യാപകൻമാർ' എൻ്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ വന്നെങ്കിൽ❤️❤️❤️

    • @Seramarysunil
      @Seramarysunil 2 месяца назад

      Avidullavar avareum athupoley snehichirunnu

  • @green_xprj
    @green_xprj 2 месяца назад +13

    നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് പറഞ്ഞാശ്വസിച്ചാലും.. സഹിക്കാൻ പാറ്റണില്ല😢

  • @sooryais7452
    @sooryais7452 2 месяца назад +2

    😭🙏 സഹിക്കാൻ പറ്റുന്നില്ല ഈ വിഷമങ്ങൾ

  • @Shaluvlogs123
    @Shaluvlogs123 2 месяца назад +3

    ഇതൊക്കെ ദൈവത്തിന്റെ കൃപ കൊണ്ട് എഴുതുന്നത് ആണ്.. വരാൻ പോകുന്ന ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്ന ഒത്തിരി പേര് ലോകത്ത് ഉണ്ട് ചിലർ കാർട്ടൂൺ വരച്ചു അത് അറിയിക്കും.. ഇതെല്ലാം ദൈവത്തിന്റെ വികൃതികൾ ആണ്.. ഇതിൽ നിന്നും പഠിക്കേണ്ട ഒന്നുണ്ട്.. ദൈവത്തെ മറന്നു ജീവിക്കുന്ന ഓരോ വ്യക്തി ക്കും ഇങ്ങനെ മുന്നറിയിപ്പ് തരും.. ഈ മരണപെട്ടവരുടെ തെറ്റ് കൊണ്ട് അല്ല ഒരിക്കലും ഇത് മറ്റു ചിലർക്ക് വേണ്ടി തരുന്ന മുന്നറിയിപ്പ് ആണിത് 🙏

  • @savithribabuakkuachu1824
    @savithribabuakkuachu1824 2 месяца назад +6

    ദൈവമേ ഇതു എങ്ങനെ സഹിയ്ക്കും കരയിക്കാനല്ല എങ്കിലും കണ്ണുനീർ ഒഴുകുന്നതറിയുന്നില്ല

  • @AswathyNair-bq2rl
    @AswathyNair-bq2rl 2 месяца назад +4

    ദൈവമേ എന്തിനാ ആ സ്വർഗം നരകമാക്കി തീർത്തത്

  • @SherlyCk-o9b
    @SherlyCk-o9b 2 месяца назад +3

    ഈ ഒരരദ്ധ്യാപകൻ നുറുങ്ങുന്ന ഹൃദയത്തോടെ ഈ നൊമ്പരങ്ങൾ വിങ്ങിവിങ്ങി പറയണമെങ്കിൽ എത്രത്തോളം നെഞ്ചോട്ടു ചേർ ത്തുപിടിച്ചൂന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു. ആ കലാലയത്തിലെ കുഞ്ഞുങ്ങളേയും ആ പ്രദേശവാസികളേയും ' ' ഇപ്പോ തോന്നുകയാ - ഇതായിരുന്നോ- ഭ്രമിയിലെ സ്വർഗ്ഗം.

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 2 месяца назад +2

    😢😢😢സഹിക്കാൻ കഴിയുനില്ല ഈശ്വരാ...

  • @manju.3972
    @manju.3972 2 месяца назад +4

    ദൈവമേ എന്തിനാണ് ഇങ്ങനെ ഒരു വിധി തന്നത് 😢😢😢😢 ആ പാവങ്ങളുടെ വേദന എങ്ങനെ മാറാനാണ്......

  • @hann2682
    @hann2682 2 месяца назад +24

    No words Sir 😭

  • @beenatptptp
    @beenatptptp 2 месяца назад +3

    എനിക്ക് വരെ ഉറക്കം നഷ്ടപ്പെടുന്നു ഇതൊക്കെ ആലോചിച്ച്. അപ്പോ ഇവരുടെ ഒക്കെ അവസ്ഥ 😢

  • @rashidp.t4245
    @rashidp.t4245 2 месяца назад +6

    എന്ത് പറഞ്ഞു സമാധാനിപ്പിക്കും 💔

  • @AbdulRasheed-gs7us
    @AbdulRasheed-gs7us 2 месяца назад +11

    Sir ഒന്നും കേൾക്കാൻ പറ്റുന്നില്ല അത്രക്കും സങ്കടം വരുന്നു അപ്പോൾ സാറിൻ്റെ അവസ്ഥ ചിന്തിക്കാനേ വയ്യ

  • @yemcee6599
    @yemcee6599 2 месяца назад +1

    ഞാനും നല്ല പോലെ കരഞ്ഞു പോയി. സങ്കടം. വല്ലാത്ത സങ്കടം.

  • @MymoonaKk-ql1wx
    @MymoonaKk-ql1wx 2 месяца назад +7

    എല്ലാ ജനങ്ങൾക്കും നല്ല വരെയല്ലെ ആവശ്യം അരുപോലെ ദൈവത്തിന്നും തോന്നിച്ച ട്ടുണ്ടാവാം അത് കൊണ്ടായിരിക്കണം അവരെയെല്ലാം ഒരുമിച്ച് ദൈവം തിരിച്ചു വിളിച്ചത് ദൈവമേ ഇങ്ങനെ ഒരു തിരിച്ചു വിളി ആർക്കുനൽകല്ലേ ബാക്കിയുള്ള എല്ലാവർക്കും നീ ക്ഷമയും സമാധാനവും നൽകണേ റബ്ബേ

  • @Geetz67
    @Geetz67 2 месяца назад

    നല്ല മനുഷ്യൻ ഇന്നും ഉണ്ട് big salute

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 2 месяца назад

    മണ്മറഞ്ഞു പോയവരുടെ ബന്ധുക്കൾക്കും ബന്ധങ്ങൾ വേർപിരിഞ്ഞ വർക്കും അവിടുത്തെ അധ്യാപകർക്കും അവിടുത്തെ നിവാസികൾക്കും പിന്നെ ഇതു കാണുന്ന കേൾക്കുന്ന എല്ലാവർക്കും ക്ഷമയും സമാധാനവുംഐശ്വര്യവും ദീർഘായുസ്സുള്ള ആഫിയത്തും ദൈവം നൽകി അനുഗ്രഹിക്കട്ടേ... മനസ്സ് പൊട്ടി പ്രാർത്ഥിക്കുന്നു..... 🤲🤲🤲

  • @fareedaslifestyle
    @fareedaslifestyle 2 месяца назад +70

    എല്ലാം ദൈവത്തിൻറെ വിധി അത് തടുക്കാൻ ആർക്കുമാകില്ല 😢😢😢😭😭

  • @dhanyapradeep9871
    @dhanyapradeep9871 2 месяца назад +6

    എന്തിനും ഏതിനും ഒറ്റപ്പെടുത്തുന്ന ഈ ലോകത് ഒന്നിനും മാറ്റിനിർത്തത് മാറോട് ചേർത്തു നിർത്തുന്ന നന്മയുള്ള ഒരിടം ഉണ്ടെന്നു കേൾക്കുമ്പോൾ തന്നെ ഹൃദയവും കണ്ണും നിറയുന്നു അവിടത്തെ ഇന്നത്തെ അവസ്‌ഥ അറിയാനെ പേടിയാണ് sir ഈശ്വര കാണാനും കേൾക്കാനും വയ്യ

  • @FathimaRasila
    @FathimaRasila 2 месяца назад

    😢😢അല്ലാഹ് എന്തു സ്നേഹമുള്ള നാട്ടുകാരും അധ്യാപകരും.

  • @nestnilaa1
    @nestnilaa1 2 месяца назад +2

    എന്തൊരു അവസ്ഥായാണ് ഇത്.. സഹിക്കാൻ വയ്യല്ലോ😢😢😢

  • @UshaKumari-z2v
    @UshaKumari-z2v 2 месяца назад +9

    ഒന്നിനെയും കൂടുതൽ സ്നേഹിക്കരുതെന്നു പറയുന്നത് ഇതാണ്. സഹിക്കാൻ കഴിയുന്നതിനപ്പുറം സങ്കടങ്ങൾ അത് ഉണ്ടാക്കിവെക്കും. കഷ്ടം 😭😭😭

  • @pbharis.swapnakoodcharitiy9792
    @pbharis.swapnakoodcharitiy9792 2 месяца назад +10

    മതാപിതു ഗുരു ദൈവം
    എത്ര നന്മയുള്ള അദ്ധ്യാപകർ,, നമസ്തുതേ

  • @RenjiniAneesh-d2p
    @RenjiniAneesh-d2p 2 месяца назад +3

    സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢

  • @anshifanshifpdr3133
    @anshifanshifpdr3133 2 месяца назад +23

    ഒരു മനുഷ്യന് ഇത് കണ്ടിട്ട് കണ്ണുനനയാതിരിക്കോ

  • @Rajina-ke6di
    @Rajina-ke6di 2 месяца назад +14

    സാറിന്റെ വാക്കുകളിൽ ചോര പൊടിയുന്നു..😢😢

  • @TechTrivia07
    @TechTrivia07 2 месяца назад +6

    ഈ വാക്കുകൾ കേൾക്കുമ്പോൾ അവിടെ ജനിച്ചാൽ മതിയായിരുന്നൂന്ന് തോന്നുന്നു🥲

  • @joshipn1307
    @joshipn1307 2 месяца назад +23

    അതാണ് ഉൾവിളി.

  • @shahil208
    @shahil208 2 месяца назад +7

    നല്ലവരെ ദൈവം നേരത്തെ കൊണ്ടുപോകും ❤😢

  • @advtsmarar
    @advtsmarar 2 месяца назад

    സാറെ വയ്യാ അത്രക്ക് കരഞ്ഞു. .....ആ മക്കൾ ഇനിയും ജനിക്കും കേരളം കൂടെ ഉണ്ട് കരയരുത് മാഷേ. ........plz

  • @jayasree4029
    @jayasree4029 2 месяца назад +1

    മാതാപിതാക്കളാക്കാൻ മക്കളെ ജെനിപ്പിക്കണമെന്നില്ല, ഈ അധ്യാപകരെ കണ്ടു ചില മാന്യ അധ്യാപകർ പഠിക്കേണ്ടതാണ് hands of 🙏🏼

  • @sangeethanarayanan8769
    @sangeethanarayanan8769 2 месяца назад +9

    കണ്ണുനീർ വന്നുപോയതുകൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല 😢😢🙏🙏

  • @HarifaMoopan
    @HarifaMoopan 2 месяца назад +4

    സാർന്റെ വാക്കുകൾ കേട്ട് ഇരിക്കാൻ കഴിയുന്നില്ല...... കണ്ണുകൾ നിറഞ്ഞു കവിയുന്നു... ചങ്ക് പൊട്ടുന്ന വേദനയുണ്ട്. സങ്കടപെടെല്ലേ എന്ന് പറയാൻ കഴിയില്ല. But വാക്കുകൾ ഇല്ല പറയാൻ 😢😢😢😢

  • @muralimarath6251
    @muralimarath6251 2 месяца назад

    അദ്ധ്യാപകൻ എന്നതിൻ്റെ ഉത്തമോദാഹരണം. ഇതാണ് ഇദ്ദേഹത്തെ പോലെയുള്ളവരാണ് അവർ. Big സല്യൂട്ട്'

  • @adhillifevlog7940
    @adhillifevlog7940 2 месяца назад +21

    ഞാൻ കരഞ്ഞു 😢