Independence Day speech Malayalam for Children and Students,

Поделиться
HTML-код
  • Опубликовано: 21 июл 2021
  • മാന്യസദസ്സിനു നമസ്കാരം
    ഇന്ത്യാക്കാരുടെ അഭിമാനവും ആവേശവും ദേശസ്നേഹവും വാനോളം ഉയർത്തിക്കൊണ്ട് ആഗസ്റ്റ് 15 ന് മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി വരികയാണല്ലോ.
    രണ്ടു നൂറ്റാണ്ടോളം നമ്മുടെ നാടിനെ കൊള്ളയടിച്ച വെള്ളക്കാരെ നാടുകടത്തി നമ്മുടെ നാടിന് സ്വാതന്ത്ര്യം ലഭിച്ച ദിനം.
    ബ്രിട്ടീഷ് ഭരണത്തിൽ നമ്മുടെ നാടിൻ്റെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടു.
    നമ്മുടെ ആളുകളുടെ അടിസ്ഥാന ആവിശ്യങ്ങൾ പോലും നിരസിക്കപ്പെട്ടു.
    സ്വാതന്ത്ര്യത്തിനായി പൊരാടിയവരെ അവർ കഠിനമായി ഉപദ്രവിച്ചു, അനേകരെ ജയിലിൽ അടച്ചു, അനേകരെ കൊന്നൊടുക്കി.
    എങ്കിലും ഇതിലൊന്നും പതറാതെ ധീരരായ നമ്മുടെ പോരാളികൾ ശക്തമായി പോരാടി.
    മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു, നേതാജി സുബാഷ് ചന്ദ്ര ബോസ്, ഭഗത്സിങ് എന്ന് തുടങ്ങി അനേകം അനേകം ധീരപൊരാളികളുടെ പോരാട്ടത്തിന് ഒടുവിൽ 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.
    അന്ന് ഇന്ത്യയെ ഒരു സ്വതന്ത്ര റിപബ്ലിക് ആയി പ്രഖ്യാപിച്ചു.
    പണ്ഡിറ്റ് ജവഹലാൽ നെഹ്രു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയി നിയമിക്കപ്പെട്ടു.
    പിന്നീട് 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു.
    ഇന്ന് ഇന്ത്യ ലോകത്തിലെ തന്നെ ഒരു പ്രധാന ശക്തി ആയി വളർന്നു.
    ഇന്ത്യ ആണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം.
    ഈ രാജ്യത്തിൻ്റെ പൗരന്മാർ ആയിരിക്കുന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു.
    നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര പോരാളികളെ ഓർമ്മിക്കുവാൻ ആണ് നാം ഈ ദിനം ആഘോഷിക്കുന്നത്.
    നമ്മുടെ ത്രിവർണ്ണ പതാക അന്ന് ഇന്ത്യ മുഴുവൻ പാറിപറക്കും.
    നമ്മുടെ രാജ്യത്തിൻ്റെ നന്മക്കും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുവാൻ ഓരോ ഇന്ത്യക്കാരനും കടപ്പെട്ടിരിക്കുന്നു.
    അതിനായി നമുക്ക് കൈകോർക്കാം.
    അഭിമാനത്തോടെ നമുക്ക് ഉറക്കെ പറയാം- ഭാരത മാതാ കീ ജയ്.
    നന്ദി.. നമസ്കാരം.
    #independenceday
    #independence
    #india
    #patriotic
    #patrioticsong
    #patrioticsongs
    #actionsong
    #independencedayspecial

Комментарии •