ബദിയടുക്കയിൽ 2024 ന് നടന്ന K RTA ജില്ലാ സമ്മേളനം ജി.എച്ച്.എസ്. പെരഡാല .....

Поделиться
HTML-код
  • Опубликовано: 6 янв 2024
  • സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് സ്ഥിരനിയമനം നൽകണം:,,
    കെആർടിഎ
    കാസറഗോഡ്: പൊതു വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനത്തിനായി നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ വിദ്യാലയങ്ങളിൽ സ്ഥിരമായി നിയമിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) അഞ്ചാം കാസറഗോഡ് ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജുക്കേറ്ററെ സ്ഥിരമായി നിയമിക്കണമെന്ന് സുപ്രീംകോടതി വിധിയും ബാലവകാശ കമ്മീഷൻ ഉത്തരവും നടപ്പിലാക്കുക, സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, മെഡിസെപ്, ടിഎ, ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. ജി.എച്ച്. എസ് പെരഡാല സ്കൂൾ ഹാളിൽ നടന്ന സമ്മേളനം
    ഉദുമ നിയോജക മണ്ഡലം എം.എൽ.എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കെആർടിഎ ജില്ലാ പ്രസിഡന്റ്‌ സിന്ധു.ആർ അധ്യക്ഷതവഹിച്ചു. സമ്മേളന സംഘാടക സമിതി ചെ
    യർമാൻ സുബൈർ ബാപ്പാലി പ്പൊനം
    സ്വാഗതം പറഞ്ഞു.
    കെആർടിഎ സംസ്ഥാന സെക്രട്ടറി സജിൻ കുമാർ സംഘാടന റിപ്പോർട്ടും,
    ജില്ലാ സെക്രട്ടറി രോഷ്നി ബി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്യാം മോഹൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. കെആർടിഎ സംസ്ഥാന ട്രഷറർ ഗിരീഷൻ, കെ.എസ്. ടി .എ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിദാസ്, കെ.എസ്.ടി എ ജില്ലാ സെക്രട്ടറി പി പ്രകാശൻ, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് ഡി വിഷ്ണുപ്പാല കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം രാജേഷ്, ബദിയടുക്ക പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി കാര്യാട് എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. കെആർടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി രാഹുൽ.ടി രക്തസാക്ഷി പ്രമേയവും, വിദ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെആർടിഎ കുമ്പള യൂണിറ്റ് കൺവീനർ ശ്രുതി രാഘവൻ. കെ.പി നന്ദി പറഞ്ഞു.
    സമ്മേളന മുന്നോടിയായി ബദിയടുക്ക ടൗണിൽ റാലിയും നടന്നു.

Комментарии •